പത്തനംതിട്ട: ക്വാറന്‍റൈൻ ലംഘിച്ചയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഉച്ചയ്ക്ക് പന്ത്രണ്ടോടെ പത്തനംതിട്ട സെൻ്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് സംഭവം. മൂന്ന് ദിവസത്തിന് മുമ്പ് റിയാദിൽ നിന്നെത്തിയ ഇയാൾ പത്തനംതിട്ട ചെന്നീർക്കരയിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. വീട്ടുകാരുമായി വഴക്കിട്ടാണ് പുറത്തിറങ്ങിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മാസ്ക് വയ്ക്കാതെ നഗരത്തിലെത്തിയപ്പോൾ പൊലീസ് ചോദ്യം ചെയ്തു. ഇതേ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സെൻ്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ബല പ്രയോഗത്തിന് ശേഷമാണ് ആരോഗ്യ പ്രവർത്തകരും പൊലീസും ഇയാളെ കീഴടക്കിയത്. ഇയാളെ പിന്നീട് കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ തിരക്കേറിയ സ്ഥലം അണുവിമുക്തമാക്കി. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ എങ്ങനെ ഇവിടെ എത്തി എന്നുള്ളത് വ്യക്തമല്ല. ഇത് ആരോഗ്യ പ്രവർത്തകരെയും ജില്ലാ ഭരണകൂടത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ ക്വാറന്‍റൈൻ ലംഘിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു - pathanamthitta
സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് സംഭവം നടന്നത്. റിയാദിൽ നിന്നെത്തി ഹോം ക്വാറന്‍റൈൻ കഴിയുകയായിരുന്നു ഇയാൾ.