ETV Bharat / state

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി - നിരോധിത പുകയില

30 പൊതി, ഹാന്‍സ് ഇനത്തില്‍പ്പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

banned tobacco  tobacco  നിരോധിത പുകയില  പുകയില
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
author img

By

Published : Mar 31, 2021, 10:58 PM IST

പത്തനംതിട്ട: ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ല പോലീസ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പിടികൂടി. പേട്ടയില്‍ വീട്ടില്‍ റീനാ ഹുസൈന്‍ ഭര്‍ത്താവ് ഹുസൈന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പേട്ടയിലെ ഇവരുടെ കടയില്‍ നിന്നും വീട്ടില്‍ നിന്നുമാണ് 30 പൊതി ഹാന്‍സ് ഇനത്തില്‍പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തുടര്‍ന്നുവരുന്ന റെയ്‌ഡുകള്‍ക്കിടെയാണ് സംഭവം.

ജില്ല നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി ആര്‍. പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീം നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ കണ്ടെടുത്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ജില്ല പോലീസും എക്‌സൈസും സംയുക്തമായും അല്ലാതെയും റെയ്‌ഡുകള്‍ നടത്തിവരികയാണ്. പരിശോധനകള്‍ തുടരുമെന്നും അനധികൃത വില്‍പനകള്‍ തടയുന്നതിന് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.