ETV Bharat / state

ലോക്ക്‌ ഡൗണിൽ പ്രതിസന്ധിയിലായി സ്വകാര്യ ബസ്‌ സർവീസുകൾ

സർക്കാരിന്‍റെ ഭാഗത്ത് നിന്നും നികുതിയിളവിന്‍റെ കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്ന്‌ ബസ്‌ ഉടമകൾ പറയുന്നു.

ലോക്ക്‌ ഡൗൺ  lockdown  സ്വകാര്യ ബസ്‌ സർവീസുകൾ  Private bus services  പത്തനംതിട്ട വാർത്ത
ലോക്ക്‌ ഡൗണിൽ പ്രതിസന്ധിയിലായി സ്വകാര്യ ബസ്‌ സർവീസുകൾ
author img

By

Published : May 16, 2020, 12:42 PM IST

പത്തനംതിട്ട: ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായിരിക്കുകയാണ്‌ സ്വകാര്യ ബസ്‌ സർവീസുകൾ . ലോക്ക് ഡൗൺ കഴിഞ്ഞാലും ബസുകൾ സർവ്വീസ് നടത്തുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. 67 ദിവസമായി ജില്ലയിലെ ബസുകളെല്ലാം വിവിധയിടങ്ങളിൽ നിർത്തിയിട്ടിരിക്കുകയാണ്. നിലവിൽ സർക്കാർ പറയുന്ന മാനണ്ഡങ്ങളിൽ ബസുകൾ നിരത്തിലിറക്കാൻ കഴിയില്ലെന്ന്‌ തൊഴിലാളികൾ പറയുന്നു. സർക്കാരിന്‍റെ ഭാഗത്ത് നിന്നും നികുതിയിളവിന്‍റെ കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്നും ഇവർ പറയുന്നു .

ബസ് ജീവനക്കാരിൽ പലരും ഈ മേഖല വിട്ട് പോകുവാൻ തയ്യാറാവുകയാണ്. ലോക്ക്‌ ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചാലും ബസുകളുടെ കേടുപാടുകൾ തീർക്കുന്നതും യാത്രക്കാരുടെ കുറവും ഡീസൽ വിലയിലെ വർധനവും ബസുടമകൾക്ക് വലിയ വെല്ലുവിളിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.