ETV Bharat / state

വയറ്റിലെ അണുബാധയെ തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍ - pregnant woman dies of stomach infection in pathanamthitta

യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

ഗര്‍ഭിണി മരണം ഭര്‍ത്താവ് അറസ്റ്റ്  ആറന്മുള അണുബാധ ഗര്‍ഭിണി മരണം അറസ്റ്റ്  9 മാസം ഗര്‍ഭിണി മരണം  അനിത മരണം ഭര്‍ത്താവ് അറസ്റ്റ്  pregnant woman death husband arrested  pregnant woman dies of stomach infection in pathanamthitta  pathanamthitta pregnant woman death
വയറ്റിലെ അണുബാധയെ തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണി മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
author img

By

Published : Jul 3, 2022, 9:10 PM IST

പത്തനംതിട്ട: ആറന്മുളയിൽ ഗർഭിണി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആറന്മുള കുഴിക്കാല സ്വദേശി അനിതയുടെ (28) മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കുറുന്താര്‍ സ്വദേശി ജ്യോതിഷിനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്‌തത്. യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വയറ്റിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനിത ജൂണ്‍ 27നാണ് മരിച്ചത്. ഗര്‍ഭസ്ഥ ശിശു വയറ്റില്‍ മരിച്ചുകിടന്നതും അണുബാധയുണ്ടായതും സംബന്ധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി അനിതയുടെ മാതാപിതാക്കളായ ശ്യാമളയും മോഹനനും ആറന്മുള പൊലീസിൽ പരാതി നല്‍കിയിരുന്നു.

യുവതിയെ മര്‍ദിച്ചിരുന്നതായി ആരോപണം: 9 മാസം ഗര്‍ഭിണിയായിരുന്ന അനിതയെ വയറ്റിലെ അണുബാധയെ തുടര്‍ന്ന് മേയ് 19 നാണ് തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭം അലസിപ്പിക്കാനായി ചില ദ്രാവകങ്ങള്‍ അനിതയ്ക്ക് ജ്യോതിഷ് നല്‍കിയിരുന്നുവെന്നും ഇതു മൂലമാണ് ഗർഭസ്ഥ ശിശു വയറ്റില്‍ മരിച്ചു കിടന്നതെന്നും അണുബാധയുണ്ടായതെന്നും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയായ വിവരം മറച്ചു വയ്ക്കാന്‍ ജ്യോതിഷ് അനിതയെ പ്രേരിപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ട്.

ഗര്‍ഭിണിയായ അനിതയെ ജ്യോതിഷ് മര്‍ദിച്ചിരുന്നുവെന്നും അനിതയുടെ കുടുംബം ആരോപിക്കുന്നു. അനിതയുടെ വായില്‍ തുണി തിരുകിയ ശേഷം ജോതിഷ് നിരന്തരം മര്‍ദിച്ചിരുന്നതായും ഇത്തരം പീഡനങ്ങളാണ് അനിതയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. അനിതയ്ക്കും ജ്യോതിഷിനും ഒന്നര വയസുള്ള ഒരു മകന്‍ കൂടിയുണ്ട്.

Also read: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍: ഭര്‍ത്താവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.