ETV Bharat / state

പത്തനംതിട്ടയിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പിപിഇ കിറ്റ് നിർമാണം ആരംഭിച്ചു - ഗുണനിലവാരം

സുരക്ഷാ കിറ്റിലെ ഗൗൺ,മാസ്‌ക് മുതൽ ഷൂ പ്രൊഡക്ഷൻ കവർ എന്നിങ്ങനെ പ്രതിദിനം നൂറ് കിറ്റുകളാണ് റാന്നിയിലെ ഒരു ചെറുകിട വസ്ത്ര നിർമ്മാണ ശാലയിൽ തയ്യാറാക്കുന്നത്

PPE kit  പ്രതിരോധം  സുരക്ഷ  ഡോക്ടർമാർ  രോഗി  ഗുണനിലവാരം
പത്തനംതിട്ടയിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പി.പി.ഇ കിറ്റ് നിർമ്മാണം ആരംഭിച്ചു
author img

By

Published : May 2, 2020, 10:15 AM IST

പത്തനംതിട്ട: പിപിഇ കിറ്റുകളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ടയിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പി.പി.ഇ കിറ്റ് നിർമാണം ആരംഭിച്ചു.റാന്നിയിലെ ഒരു ചെറുകിട വസ്ത്ര നിർമ്മാണ ശാലയിൽ പിപിഇ കിറ്റ് നിർമ്മാണം ആരംഭിച്ചത്.

പത്തനംതിട്ടയിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പിപിഇ കിറ്റ് നിർമ്മാണം ആരംഭിച്ചു

സുരക്ഷാ കിറ്റിലെ ഗൗൺ,മാസ്‌ക് മുതൽ ഷൂ പ്രൊഡക്ഷൻ കവർ എന്നിങ്ങനെ പ്രതിദിനം നൂറ് കിറ്റുകളാണ് ഇവിടെ തയ്യാറാക്കുന്നത്. സംസ്ഥാന സർക്കാരിൽ നിന്ന് സാങ്കേതികാനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിപിഇ കിറ്റ് നിർമ്മാണം വിലയിരുത്തിയ ശേഷം കലക്ടർ പി.ബി നൂഹ് പറഞ്ഞു.

കിറ്റുകൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് സുരക്ഷയും ഗുണനിലവാരവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൻ്റെ അനുമതി ലഭിക്കുന്നതോടെ സുരക്ഷാ വസ്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങും. പത്തനംതിട്ട ജില്ലക്ക് മാത്രമല്ല മറ്റ് ജില്ലകൾക്ക് കൂടി ആവശ്യമായ പിപിഇ കിറ്റുകൾ ഇവിടെ നിർമ്മിച്ച് എത്തിക്കാൻ കഴിയുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.