ETV Bharat / state

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; രണ്ട് വനം വകുപ്പ് ജീവനക്കാർ അറസ്റ്റിൽ - നാരായണൻ നമ്പൂതിരി

ഗവി ഡിവിഷനിലെ കെഎഫ്‌സിസി സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, തോട്ടം തൊഴിലാളി സാബു മാത്യു എന്നിവരാണ് അറസ്റ്റിൽ ആയത്

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ  പൊന്നമ്പലമേട്  നാരായണ സ്വാമി  pooja in ponnambalamed  പൊന്നമ്പലമേട്ടിൽ പൂജ  മകരജ്യോതി  encroachment and pooja in ponnambalamed  വനംവകുപ്പ്  നാരായണൻ നമ്പൂതിരി  പൊന്നമ്പലമേട് നാരായണൻ നമ്പൂതിരി
പൊന്നമ്പലമേട്
author img

By

Published : May 17, 2023, 8:44 AM IST

പത്തനംതിട്ട: ശബരിമല മകരജ്യോതി തെളിയിക്കുന്ന അതീവ സുരക്ഷ മേഖലയായ പൊന്നമ്പലമേട്ടിൽ ഒരു സംഘം അതിക്രമിച്ചു കയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ രണ്ട് വനം വകുപ്പ് ജീവനക്കാരെ പച്ചക്കാനം പെരിയാർ കടുവ സങ്കേതം വെസ്റ്റ് സ്റ്റേഷൻ വനപാലകർ അറസ്റ്റ് ചെയ്‌തു. വനത്തിനുള്ളിൽ കടന്ന് പൂജ ചെയ്യാൻ സഹായിച്ച കേരള വനം വികസന കോർപറേഷൻ ഗവി ഡിവിഷനിലെ കെഎഫ്‌സിസി സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ (52), തോട്ടം തൊഴിലാളി സാബു മാത്യു (48) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

നാരായണ സ്വാമി എന്ന് വിളിക്കുന്ന തൃശൂർ തെക്കേക്കാട്ടു മഠം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒൻപത് പേരടങ്ങുന്ന സംഘമാണ് വനത്തിൽ കടന്നു കയറി പൂജ നടത്തിയത്. ഒപ്പമുള്ളത് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം ആണെന്നാണ് വിവരം. രണ്ടാഴ്‌ച മുൻപാണ് സംഘം പൊന്നമ്പലമേട്ടിൽ കടന്നു കയറി പൂജ നടത്തിയത്. ഇവർ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പൂജയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

സംഭവത്തിൽ വനംവകുപ്പ് കേസ് എടുത്തിരുന്നു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. പൂജ നടത്തിയവർക്കെതിരെ റാന്നി കോടതിയിൽ റിപ്പോർട്ടും നൽകി. പൂജയ്ക്ക് നേതൃത്വം നൽകിയ നാരായണൻ നമ്പൂതിരി ഒളിവിലാണ്. വനപാലകർ ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളും പിടിയിലാകാനുണ്ട്.

പെരിയാർ കടുവ സാങ്കേതത്തിലെ അതീവ സുരക്ഷ മേഖലയിൽ ഉള്ള പ്രദേശമാണ് പൊന്നമ്പലമേട്. ഇവിടേക്കുള്ള പ്രവേശന കവാടത്തിൽ വനം വകുപ്പ് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. വനം വകുപ്പിന്‍റെ അനുമതിയില്ലാതെ ഗേറ്റ് കടന്ന് ആർക്കും അകത്തേക്ക് പ്രവേശിക്കാൻ കഴിയില്ല. വനം വകുപ്പ് അധികൃതർ അറിയാതെ സംഘം വനത്തിൽ കടന്ന് എങ്ങനെ പൂജ നടത്തി എന്നതാണ് ആദ്യം മുതൽ ഉയർന്ന ചോദ്യം. തങ്ങൾ ഇക്കാര്യം അറിഞ്ഞില്ല എന്നായിരുന്നു വനം വകുപ്പ് പ്രതികരിച്ചത്.

പൂജ നടത്തിയെന്ന് നാരായണൻ നമ്പൂതിരി: അതേസമയം പൊന്നമ്പലമേട്ടിൽ തന്‍റെ നേതൃത്വത്തിൽ പൂജ നടത്തിയിട്ടുണ്ടെന്നും അത് വനം വകുപ്പിന്‍റെ അറിവോടെ ആണെന്നും താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും നാരായണൻ നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞു. അയ്യപ്പന് വേണ്ടി മരിക്കാൻ പോലും തയ്യാറാണ്. എല്ലാ മാസവും ശബരിമലയിൽ പോകാറുണ്ട്. പൂജ നടത്താറുണ്ട്. തനിക്കെതിരെ കേസെടുക്കേണ്ട ആവശ്യമില്ല.

സന്യാസിയായി ജീവിക്കുന്ന താൻ പൂജ നടത്താനാണ് അവിടെ പോയത്. ഏറെ കാലമായുള്ള ആഗ്രഹം ആയിരുന്നു. ഇപ്പോഴാണ് അനുഗ്രഹം ലഭിച്ചത്. ആദിവാസികളുടെ പൂജ നടക്കുന്ന ദിവസമാണ് അവിടെ പോയത്. കൂടെ വന്നവർ പൂജയ്ക്കുള്ള സാധനങ്ങളുമായി എത്തിയവരാണെന്നും താൻ തെറ്റൊന്നും ചെയതിട്ടില്ലെന്നുമാണ് നാരായണൻ നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ പൊന്നമ്പലമേട്ടിൽ അല്ല പൂജ നടന്നതെന്നും പുല്ലുമേട്ടിൽ ആണെന്നുമാണ് ഇയാൾ ആദ്യം ഒരു മാധ്യമത്തിന്‍റെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞത്. തന്നെ കുരുക്കാൻ ആരോ വീഡിയോ ചിത്രീകരിച്ചതാകാം എന്നും ഇയാൾ പ്രതികരിച്ചിരുന്നു. പിന്നീടാണ് പൊന്നമ്പലമേട്ടിലാണ് പൂജ നടന്നത് എന്ന കാര്യം സമ്മതിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.