ETV Bharat / state

പത്തനംതിട്ട ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ ക്രിസ്‌മസ് കിറ്റ് വിതരണം ചെയ്തു

പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 40 നിർധന കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്

polioce handed over christmas kit to 40 families at pathanamthita  polioce handed over christmas kit to 40 families  pathanamthita  പത്തനംതിട്ട  പത്തനംതിട്ട ജനമൈത്രീ പൊലീസ്
പത്തനംതിട്ട ജനമൈത്രീ പൊലീസിന്‍റെ നേതൃത്വത്തിൽ ക്രിസ്തുമസ് കിറ്റ് വിതരണം ചെയ്തു
author img

By

Published : Dec 24, 2019, 11:31 PM IST

പത്തനംതിട്ട: ലോകമെങ്ങും ക്രിസ്‌മസ് ആഘോഷിക്കുമ്പോൾ സാമ്പത്തിക പരിമിതി കാരണം പ്രയാസമനുഭവിക്കുന്നവർക്ക് പത്തനംതിട്ട ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തില്‍ ക്രിസ്‌മസ് കിറ്റ് വിതരണം ചെയ്തു. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 40 നിർധന കുടുംബങ്ങൾക്കാണ് അരി, വെളിച്ചെണ്ണ, പയർ, സോപ്പ്, ഉഴുന്ന് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളടങ്ങിയ ക്രിസ്‌മസ് കിറ്റ് വിതരണം ചെയ്തത്.

പത്തനംതിട്ട ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിൽ ക്രിസ്‌മസ് കിറ്റ് വിതരണം ചെയ്തു

പത്തനംതിട്ട പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ സ്റ്റേഷൻ ഓഫീസർ എസ്. ന്യൂമാന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സുധാകരൻ പിള്ള ഉദ്ഘാടനം ചെയ്തു. എല്ലാ പ്രധാന ഉത്സവങ്ങളിലും പത്തനംതിട്ട ജന മൈത്രി പൊലീസ് സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് കിറ്റുകൾ വിതരണം ചെയ്ത് വരുന്നുണ്ടെന്ന് പത്തനംതിട്ട ഡിവൈഎസ്‌പി കെ.സജീവ് പറഞ്ഞു. നാടെങ്ങും ആഘോഷങ്ങൾ നടക്കുമ്പോൾ സാമ്പത്തിക പരിമിതി കാരണം ഒരു കുടുംബവും ഒഴിഞ്ഞു നിൽക്കാൻ ഇടയാവരുതെന്നാണ് ഈ പദ്ധതിയിലൂടെ ജനമൈത്രി പൊലീസ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Intro:പൗരത്വഭേദഗതി ബിൽഅറബിക്കടലിൽ* പൗരത്വ ഭേദഗതി നിയമം,ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവക്കെതിരെ രാമംകുത്തിൽ യുവജനതയുടെ പ്രതിഷേധം..Body:പൗരത്വഭേദഗതി ബിൽഅറബിക്കടലിൽ* പൗരത്വ ഭേദഗതി നിയമം,ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവക്കെതിരെ രാമംകുത്തിൽ യുവജനതയുടെ പ്രതിഷേധം..എന്ന പേരിൽ പ്രതിഷേധ പ്രകടനം നടത്തി.കോ -ഓർഡിനേറ്റർമാരായ അബൂബക്കർ പരുത്തിക്കുന്നൻ, സാലിഫ് KV,സൽമാൻ എന്ന സെലു എന്നിവർ നേതൃത്വം നൽകി,ആസിഫ് കല്ലിങ്ങൽ,യൂനുസ് പാറേങ്ങൽ,ഇസ്മായിൽ കുട്ടിപ്പ,അഫ്സൽ AP,എന്നിവർ പ്രതിഷേധ പരിപാടികൾ നിയന്ത്രിച്ചു.രാമൻകുത്തിലെ മുഴുവൻ യുവജനങ്ങളും പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ യൂസുഫ് പാറേങ്ങൽ,മൊയ്‌തീൻ പരുത്തിക്കുന്ന ൻ, അബൂബക്കർ പരുത്തിക്കുന്നൻ, ഉമ്മർ AP,സലീം തോരപ്പ,രതീഷ്,സാബിക് അടുക്കത്ത്, അഷ്‌റഫ്‌ പാറേങ്ങൽ എന്നിവർ പ്രസംഗിച്ചു.ആരിഫ് AP നന്ദി പറഞ്ഞ് പ്രകടനവും പ്രതിഷേധ സംഗമവും അവസാനിപ്പിച്ചു.Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.