പത്തനംതിട്ട: ആറന്മുള ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ സീനിയർ സിറ്റിസൺ ഫോറം രൂപീകരിച്ചു. സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരൻമരുടെ സുരക്ഷയ്ക്കായാണ് ഫോറം രൂപീകരിച്ചിരിക്കുന്നത്. ജില്ലാ ജനമൈത്രി പൊലീസ് നേത്യത്വം നൽകിയ ചടങ്ങിൽ ബെൽ ഓഫ് ഫെയിത്തിന്‍റെ വിതരണോദ്ഘാടനവും നടന്നു. അപകട സമയങ്ങളിൽ അപായ സൂചന നൽകുന്നതിനുള്ള ബെൽ ആണ് വിതരണം ചെയ്‌തത്. എസ്എച്ച് ഒ ജി. സന്തോഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
ജനമൈത്രി സിആർഒ ഡി. സുനിൽകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം. സുൽഫിഖാൻ റാവുത്തർ, ജി. അജിത് എന്നിവർ സംസാരിച്ചു. സീനിയർ സിറ്റിസൺ ഭാരവാഹികളായി കെ.ദിജേഷ്, രാധാമണി അമ്മ, രാമചന്ദ്രൻ ആചാരി, തോമസ് മാമൻ, പി.എസ് എബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു.