ETV Bharat / state

കുറ്റാന്വേഷണം കാര്യക്ഷമമാക്കാൻ പൊലീസ് സേനയിൽ നീക്കം

റെഡ് ക്യാപ്, വൈറ്റ് ക്യാപ്, ബ്ലൂ ക്യാപ് എന്നിങ്ങനെയാണ് തരം തിരിക്കുന്നത്

പൊലീസ് സേന  facilitate the investigation  റെഡ് ക്യാപ്, വൈറ്റ് ക്യാപ്, ബ്ലൂ ക്യാപ്  എസ്.എച്ച്.ഒ  പൊലീസ് ഉദ്യോഗസ്ഥർ
പൊലീസ്
author img

By

Published : Jan 29, 2020, 7:33 PM IST

പത്തനംതിട്ട: വിവിധ കേസുകളുടെ അന്വേഷണ പ്രക്രിയയില്‍ പങ്കാളികളായ ഉദ്യോഗസ്ഥരെ പല നിറങ്ങളിലുള്ള തൊപ്പികളിൽ തരംതിരിക്കാൻ തീരുമാനം. എസ്എച്ച്ഒമാരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും കേസന്വേഷണം കാര്യക്ഷമമായും ഫലപ്രദമായും നടത്തുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതി പ്രകാരം 45 വയസില്‍ താഴെയുള്ള ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരെ വീതം മൂന്ന് ടീമുകളാക്കി തിരിച്ച് പരിശീലനം നല്‍കും. റെഡ് ക്യാപ്, വൈറ്റ് ക്യാപ്, ബ്ലൂ ക്യാപ് എന്നിങ്ങനെയാണ് തരം തിരിക്കുന്നത്. പരിക്കേല്‍പ്പിക്കല്‍, കൊലപാതകം, കവര്‍ച്ച, പോക്സോ തുടങ്ങി വ്യക്തികള്‍ക്കെതിരായ കുറ്റകൃത്യങ്ങളാണ് 'റെഡ് ക്യാപ്' വിഭാഗത്തില്‍. വഞ്ചനാകുറ്റം, കള്ളനോട്ട് തുടങ്ങിയ സൈബര്‍ സംബന്ധിയായ കുറ്റകൃത്യങ്ങളെ 'വൈറ്റ് ക്യാപ്' വിഭാഗത്തിലും മോഷണം, ഗാര്‍ഹിക പീഡനം, മുതിര്‍ന്ന പൗരന്മാര്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയെ 'ബ്ലൂ ക്യാപ്' വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹാളില്‍ ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് നിര്‍വഹിച്ചു.

Intro:Body:പൊലീസ് കേസുകൾ വിവിധ നിറത്തിലുള്ള തൊപ്പികളിൽ തരംതിരിക്കും.

  വിവിധ കേസുകളുടെ അന്വേഷണ പ്രക്രിയയില്‍ പങ്കാളികളായ എസ്.എച്ച്.ഒ മാരും, മുതിര്‍ന്ന ഉദ്യോഗസ്ഥരും, മറ്റ് പോലീസ് ഉദ്യോഗസ്ഥരും കേസന്വേഷണം കാര്യക്ഷമമായും ഫലപ്രദമായും നടത്തുക എന്നതാണ് പുതിയ പദ്ധതിയിലൂടെ  ലക്ഷ്യംവയ്ക്കുന്നത്. പോലീസ് സ്റ്റേഷനുകളിലെ 45 വയസില്‍ താഴെയുള്ള ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ വീതം മൂന്ന് ടീമുകളാക്കി തിരിച്ച്  'റെഡ് ക്യാപ്', 'വൈറ്റ് ക്യാപ്','ബ്ലൂ ക്യാപ്' എന്നിങ്ങനെ കേസുകളുടെ അടിസ്ഥാനത്തില്‍ വിവിധ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും.

പരുക്കേല്‍പ്പിക്കല്‍, കൊലപാതകം, കവര്‍ച്ച, പോക്സോ തുടങ്ങിയുള്ള വ്യക്തികള്‍ക്കെതിരായ വിവിധ കുറ്റകൃത്യങ്ങളെ 'റെഡ് ക്യാപ്'വിഭാഗത്തിലും, വഞ്ചനാകുറ്റം, കള്ളനോട്ട് തുടങ്ങിയ സൈബര്‍ സംബന്ധിയായ വിവിധ കുറ്റകൃത്യങ്ങളെ 'വൈറ്റ് ക്യാപ്'  വിഭാഗത്തിലും, മോഷണം, ഗാര്‍ഹികപീഡനം, മുതിര്‍ന്ന പൗരന്മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവ 'ബ്ലൂ ക്യാപ്' വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്.

പദ്ധതിയുടെ  ജില്ലാ തല ഉദ്ഘാടനം ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടര്‍ ഹാളില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ്  നിര്‍വഹിച്ചു.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.