ETV Bharat / state

ഭർത്താവിന്‍റെ മരണ സർട്ടിഫിക്കറ്റ് വേണമെന്ന് ഭാര്യ, ജീവനോടെ കണ്ടെത്തി പൊലീസ്

21 വര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവ് മരിച്ചു പോയെന്ന സര്‍ട്ടിഫിക്കറ്റിനായി ഭാര്യ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുന്‍ സൈനികന്‍ കൂടിയായ ഓമല്ലൂര്‍ സ്വദേശി വേണുഗോപാലിനെ പൊലീസ് കണ്ടെത്തിയത്.

author img

By

Published : Dec 5, 2021, 7:31 AM IST

police find missing man in pathanamthitta  man missing for 21 years found in kerala  കാണാതായ മുന്‍ സൈനികനെ കണ്ടെത്തി പൊലീസ്  ആധാര്‍ കാര്‍ഡ് അന്വേഷണം കാണാതായ മുന്‍ സൈനികനെ കണ്ടെത്തി  ഓമല്ലൂര്‍ സ്വദേശി 21 വര്‍ഷം കാണാതായി
21 വര്‍ഷം മുന്‍പ് കാണാതായ മുന്‍ സൈനികനെ കണ്ടെത്തി പൊലീസ്; വഴിത്തിരിവായത് ആധാര്‍ കാര്‍ഡ്

പത്തനംതിട്ട: രണ്ടു പതിറ്റാണ്ട് മുൻപ് പന്തളത്തു നിന്നും കാണാതായ മുൻ സൈനികനെ ആധാർ കാർഡ് വഴി നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി. 21 വര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവ് മരിച്ചു പോയെന്ന സര്‍ട്ടിഫിക്കറ്റിനായി ഭാര്യ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഹോട്ടല്‍ ജീവനക്കാരനായി കഴിഞ്ഞുവന്ന ഭർത്താവിനെ പന്തളം പൊലീസ് ജീവനോടെ കുടുംബത്തിന് മുന്നിലെത്തിച്ചത്.

പത്തനംതിട്ട ഓമല്ലൂര്‍ പന്ന്യാലി സ്‌കൂളിന് സമീപം താമസിച്ചിരുന്ന വേണുഗോപാലിനെയാണ് (59) കൊല്ലത്തെ ഒരു ഹോട്ടലില്‍ നിന്നും പോലീസ് കണ്ടെത്തിയത്. വേണുഗോപാലിന്‍റെ ഭാര്യ രാധയുടെ പന്തളം മുളമ്പുഴയിലെ വീട്ടില്‍ നിന്നും 2000 ജനുവരി 14ന് ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് പോയ ഇയാളെ കുറിച്ച്‌ പിന്നീട് വിവരമൊന്നുമില്ലായിരുന്നു.

മരണ സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് ഭാര്യ, ജീവനോടെ മുന്നിലെത്തിച്ച് പൊലീസ്

മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസിലായിരുന്ന വേണുഗോപാലിനെ കാണാതായി വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ വരാത്തതിനാല്‍ ഭര്‍ത്താവിന്‍റെ സ്വത്തുക്കളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി വേണുഗോപാല്‍ മരിച്ചു പോയെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നാവശ്യപ്പെട്ടാണ് ഭാര്യ രാധ പന്തളം പൊലീസില്‍ പരാതി നല്‍കുന്നത്.

2020 ഏപ്രില്‍ 20ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനിടെ വേണുഗോപലിന്‍റെ ആധാര്‍ കാര്‍ഡിന്‍റെ ഒരു കോപ്പി പൊലീസിന് ലഭിച്ചത് വഴിത്തിരിവായി. ഈ കാര്‍ഡ് ഉപയോഗിച്ച്‌ ഒരു മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് എടുത്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിനൊടുവില്‍ വേണുഗോപാലിനെ കൊല്ലത്തെ ഹോട്ടലില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

17 വര്‍ഷം മുന്‍പാണ് വേണുഗോപാല്‍ മിലിട്ടറി ജോലി ഉപേക്ഷിച്ചത്. ബെംഗളൂരുവില്‍ മറ്റൊരു മലയാളി യുവതിക്കൊപ്പമായിരുന്നു താമസം. നിയമപരമായി അവരെ വിവാഹം കഴിച്ചിട്ടില്ല. ഈ ബന്ധത്തിലും രണ്ടു കുട്ടികളുണ്ട്. പിന്നീട് ബെംഗളൂരുവില്‍ നിന്ന് മടങ്ങിയ വേണുഗോപാല്‍ ഗുരുവായൂരിലും കൊല്ലത്തുമായി വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്‌തു വരികയായിരുന്നു.

അടൂര്‍ കോടതിയില്‍ ഹാജരാക്കിയ വേണുഗോപലിനെ മറ്റു കേസുകൾ ഒന്നുമില്ലാത്തതിനാൽ പോകാന്‍ അനുവദിച്ചു. മകന്‍ വിവരമറിഞ്ഞ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും ഒപ്പം പോകാന്‍ വേണുഗോപാൽ തയാറായില്ല.

Also read: തടിവള്ളമല്ല, സിമന്‍റില്‍ വാര്‍ത്ത മുങ്ങാത്ത തോണി ; ഇനി ഒഴുകുന്ന വീടുണ്ടാക്കാന്‍ സുകുമാരൻ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.