ETV Bharat / state

റാന്നിയിൽ ആരാധനാലയങ്ങളില്‍ കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍ - ranni temple theft news

ചെറുകുളഞ്ഞി സെന്‍റ് മേരീസ് കുരിശടി, പരുത്തിക്കാവു ദേവി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രതികൾ കവര്‍ച്ച നടത്തിയത്.

റാന്നി ആരാധനാലയം കവര്‍ച്ച വാര്‍ത്ത  റാന്നി കവര്‍ച്ച വാര്‍ത്ത  കാണിക്ക വഞ്ചി കവര്‍ച്ച വാര്‍ത്ത  റാന്നി കവര്‍ച്ച അറസ്റ്റ് വാര്‍ത്ത  റാന്നി ക്ഷേത്ര കവര്‍ച്ച വാര്‍ത്ത  ranni theft news  ranni temple theft news  ranni theft arrest news
റാന്നിയിൽ ആരാധനാലയങ്ങളില്‍ കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍
author img

By

Published : Aug 7, 2021, 3:07 PM IST

പത്തനംതിട്ട: റാന്നിയിൽ ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് പണം കവർന്ന കേസില്‍ കൊലപാതക കേസിലെ പ്രതിയുൾപ്പെടെ രണ്ടു പേര്‍ പിടിയിൽ. തേക്കുതോട് കിളന്ന പറമ്പിൽ എസ്‌.എസ് സതീഷ് (44), കണ്ണൂര്‍ ഷാജി എന്നറിയപ്പെടുന്ന തളിപ്പറമ്പ് മേലേമുറിയില്‍ തോമസ് (47) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സതീഷ് തണ്ണിത്തോട്ടില്‍ നടന്ന കൊലപാതക കേസിലെ പ്രതിയാണ്.

ചെറുകുളഞ്ഞി സെന്‍റ് മേരീസ് കുരിശടിയുടെ വഞ്ചി, പരുത്തിക്കാവു ദേവി ക്ഷേത്രത്തിന്‍റെ വഞ്ചി, ഇട്ടിയപ്പാറയിലെ കോഴിക്കട എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രിയിൽ പ്രതികൾ കവര്‍ച്ച നടത്തിയത്. രണ്ടിടത്തെ വഞ്ചികൾ കുത്തിതുറന്ന് കവര്‍ച്ച നടത്തിയ പ്രതികൾ മറ്റൊരു ആരാധനാലയത്തിന്‍റെ വഞ്ചി കുത്തിത്തുറക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്ന് നാട്ടുകാർ ഉടന്‍ വിവരം പൊലീസിൽ അറിയിച്ചെങ്കിലും പ്രതികള്‍ രക്ഷപെട്ടു.

Also read: തളിപ്പറമ്പില്‍ 40,000 രൂപ വിലയുള്ള ആക്രി സാധനങ്ങള്‍ മോഷണം പോയി

പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കുന്നതിനിടെ റാന്നിയിലെ ബീവ്റേജിൽ നിന്നും പ്രതികൾ മദ്യം വാങ്ങി. വഞ്ചികളിൽ നിന്നു മോഷ്ടിച്ച പത്തു രൂപ നോട്ടുകൾ മാത്രം നൽകിയാണ് മദ്യം വാങ്ങിയത്. ഇതറിഞ്ഞ പൊലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.