ETV Bharat / state

സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം

ശബരിമലയില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

ശബരിമല റിവ്യൂ ഹര്‍ജി വിധി; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്
author img

By

Published : Nov 13, 2019, 10:11 PM IST

Updated : Nov 14, 2019, 9:19 AM IST

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത നിര്‍ദേശവുമായി പൊലീസ്. സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വിധിയുടെ പേരില്‍ അക്രമപ്രവര്‍ത്തനങ്ങളുണ്ടായാല്‍ കര്‍ശനമായി നേരിടുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തെറ്റായതോ വിദ്വേഷമുളവാക്കുന്നതോ ആയ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കും. സമൂഹമാധ്യമങ്ങളിലൂടെ വിധിയുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതും കൃത്യമായി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇത്തരം പ്രൊഫൈലുകളെ നിരീക്ഷിക്കും.

യുവതീപ്രവേശനം അനുവദിച്ച് ആദ്യവിധി വന്നപ്പോള്‍ ശബരിമലയിലും പമ്പയിലും നിലയ്ക്കലുമെല്ലാം കലാപസമാനമായ സംഭവങ്ങളാണ് അരങ്ങേറിയത്. ശബരിമല സീസണ്‍ തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് റിവ്യൂ ഹര്‍ജി വിധി വരുന്നത്. അതുകൊണ്ടുതന്നെ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രതിഷേധങ്ങളുണ്ടാകുന്നത് തടയാനാണ് പൊലീസ് ശ്രമം. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മണ്ഡലകാലത്ത് കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

Intro:ശബരിമല റിവ്യൂ ഹര്‍ജികളില്‍ വിധി നാളെ വരാനിരിക്കെ ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്.

Body:ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശവുമായി പോലീസ്. കഴിഞ്ഞ തവണ വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. വിധിയുടെ പേരില്‍ അക്രമപ്രവര്‍ത്തനങ്ങളുണ്ടായ കര്‍ശനമായി നേരിടുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. വിദ്വേഷ പ്രചരണങ്ങള്‍ക്കോ തെറ്റായ വിവിരങ്ങള്‍ പ്രചിരിപ്പിച്ചോലോ നടപടിയെടുക്കും. സമൂഹമാധ്യമങ്ങളിലൂടെ വിധിയുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതും കൃത്യമായി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇത്തരം പ്രൊഫൈലുകളെ നിരീക്ഷിക്കും. കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. യുവതി പ്രവേശനം അനുവദിച്ച് ആദ്യവിധിവന്നപ്പോള്‍ ശബരിമലയിലും പമ്പയിലും നിലയ്ക്കലുമെല്ലാം കലാപ സമാനമായ സംഭവങ്ങളാണ് ഉണ്ടായത്. പല തവണ കലാപകാരികളെ നേരിടന്‍ പോലീസ് പണിപെടേണ്ടി വന്നിരുന്നു. ഇത്തവണ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നത് ശബരിമല സീസണ തുടങ്ങാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് വിധി വരുന്നത്. അതുകൊണ്ട് തന്നെ ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതരത്തില്‍ പ്രതിഷേധങഅങള്‍ ഉണ്ടാകുന്നത് തടയാനാണ് പോലീസ് ശ്രമം. നേരത്തെ തന്നെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മണ്ഡലകാലത്ത് കര്‍ശന സുരക്ഷ ഒരുക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു.

Conclusion:
Last Updated : Nov 14, 2019, 9:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.