ETV Bharat / state

വിവാഹ വാഗ്‌ദാനം നൽകി 15 കാരിയെ പീഡിപ്പിച്ചു ; 22 കാരന്‍ പിടിയില്‍ - ആറന്‍മുള കുറിച്ചിമുട്ടം

വിവാഹ വാഗ്‌ദാനം നൽകി 15 കാരിയെ പീഡിപ്പിച്ചതിന്, പത്തനംതിട്ട ആറന്‍മുള കുറിച്ചിമുട്ടം സ്വദേശിയാണ് പിടിയിലായത്. കൗൺസിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്

വിവാഹ വാഗ്‌ദാനം നൽകി 15 കാരിയെ പീഡിപ്പിച്ചു; 22 കാരന്‍ പിടിയില്‍

author img

By

Published : Aug 28, 2022, 10:44 PM IST

പത്തനംതിട്ട : വിവാഹ വാഗ്‌ദാനം നൽകി 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയില്‍. ആറന്‍മുള കുറിച്ചിമുട്ടം വല്ലന സ്വദേശി സോനു വർഗീസാണ് (22) ആറന്‍മുള പൊലീസിന്‍റെ പിടിയിലായത്. കൗൺസിലിങ്ങിന് വിധേയമാക്കിയതിനെ തുടര്‍ന്നാണ് പീഡനമേറ്റ വിവരം കൗമാരക്കാരി വെളിപ്പെടുത്തിയത്.

ഈ മാസം 26 ന് വൈകിട്ട് പെൺകുട്ടി സ്‌കൂള്‍ വിട്ടുവരുമ്പോൾ പ്രതി, കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്‌തു. തുടർന്ന് കൗമാരക്കാരിയുടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നൽകുകയുണ്ടായി. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിൻ്റെ നിർദേശപ്രകാരം കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി.

ഇതില്‍ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ആറൻമുള പൊലീസ് കേസെടുത്തത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് ഇൻസ്‌പെക്‌ടര്‍ സികെ മനോജിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊര്‍ജിതമാക്കി. കുറച്ചി മുട്ടത്തുനിന്നും പിടിയിലായ പ്രതി വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌ത് കൊട്ടാരക്കര സബ്‌ജയിലിലേക്ക് അയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.