പത്തനംതിട്ട: ജില്ലയുടെ മലയോര മേഖലയിൽ കഴിഞ്ഞ ഒന്നര മാസമായി പലയിടങ്ങളിലും കാണപ്പെട്ട കടുവ ചാവാൻ ഇടയായ കാരണം ന്യുമോണിയ ബാധയേറ്റെന്ന് കണ്ടെത്തി. വനം വകുപ്പ് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തൽ. ശ്വാസകോശത്തിൽ നിന്നു മുള്ളൻപന്നിയുടെ മുള്ളുകൾ കണ്ടെത്തി. മുള്ളുകൾ ശ്വാസകോശത്തിൽ തറഞ്ഞിരുന്നു വ്രണമായി മാറി. ഇര പിടിക്കാനും ഭക്ഷണം കഴിക്കാനും കടുവയ്ക്ക് സാധിക്കാതിരുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. ന്യുമോണിയ ബാധിച്ചതിനൊപ്പം ഭക്ഷണം കഴിക്കാനാകാത്തതും മരണകാരണമായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം അവശയായി വെള്ളത്തിലേയ്ക്ക് വീണു ശ്വാസകോശത്തിൽ വെള്ളം കയറിയതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.