പത്തനംതിട്ട: ജില്ലയിലെ 168 സെന്‍ററുകളിലായി 10,490 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്എസ്എല്‍സി പരീക്ഷ 30 വരെ നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ സ്‌കൂളുകള്‍ ശുചീകരിച്ചു. ഗ്ലൗസുകള്‍, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഹാന്‍ഡ് വാഷ്, സോപ്പ്, തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയവ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും എത്തിച്ചിരുന്നു. പരീക്ഷകള്‍ സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും അടിയന്തര സാഹചര്യം നേരിടുന്നതിനും വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസില്‍ വാര്‍ റൂം ക്രമീകരിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ പരീക്ഷയെഴുതിയത് 10,490 വിദ്യാര്‍ഥികള്‍ - പത്തനംതിട്ട വാര്‍ത്തകള്‍
168 സെന്‍ററുകളിലാണ് പരീക്ഷ നടക്കുന്നത്