പത്തനംതിട്ട: പാർക്ക് ചെയ്‌തിരുന്ന ടിപ്പര്‍ ലോറിയുടെ ലോഡ് കാരിയർ താഴ്ന്ന് യുവാവിന് ദാരുണാന്ത്യം. ളാക്കൂര്‍ സ്വദേശി അഖില്‍ ജിത്ത് ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ കുളനടക്കുഴിയിലുള്ള വീടിനുസമീപത്ത് വച്ചായിരുന്നു സംഭവം.
സമീപമുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന അഖിൽ, മഴ പെയ്തപ്പോൾ നനയാതിരിക്കാൻ ടിപ്പറിനടിയിൽ കയറി നിന്നു. ഇതിനിടെ ടിപ്പറിന്‍റെ ലോഡ് കാരിയർ താഴ്ത്തുന്ന ലിവറിൽ അഖിലിന്‍റെ കൈ തട്ടിയാകാം അപകടമുണ്ടായതെന്നാണ് കരുതുന്നത്. അപകട വിവരമറിഞ്ഞ് ടിപ്പർ ഡ്രൈവർ സ്ഥലത്തെത്തി ലോഡ് കാരിയർ ഉയർത്തി അഖിലിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
Also Read: അര്‍ജന്‍റീനയുടെ വിജയാഘോഷം: പടക്കം പൊട്ടി 2 പേര്‍ക്ക് പരിക്ക്