പത്തനംതിട്ട: കനത്ത മഴയില്‍ മതില്‍ക്കെട്ട് ഇടിഞ്ഞ് വീണ് തിരുവല്ലയില്‍ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. തിരുവല്ല നഗരസഭയിലെ 24ാം വാർഡിലെ ശ്രീകുമാറിന്‍റെ പുരയിടത്തിലെ മതില്‍ക്കെട്ടാണ് ഇടിഞ്ഞ് വീണത്. ഐക്കരയില്‍ ഗിരീഷ് കുമാർ, നന്ദാവനത്തില്‍ ജയ എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകർന്നത്. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു സംഭവം. ഗിരീഷ് കുമാറിന്‍റെ വീടിന്‍റെ അടുക്കള പൂർണമായും കിടപ്പ് മുറി ഭാഗികമായും തകർന്നു. മണ്ണ് വീണ് കിണർ പൂർണമായും മൂടിപ്പോയി. മതിലിടിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ഉണർന്ന ഗിരീഷും ഭാര്യയും മക്കളും വീടിന് പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. സമീപവാസിയായ ജയയുടെ വീടിന് പിന്നിലെ ഷെഡ് പൂർണ്ണമായും തകർന്നു. സബ് കലക്ടർ ഡോ.വിനയ് ഗോയൽ, നഗരസഭ ചെയർമാൻ ആർ.ജയകുമാർ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
തിരുവല്ലയില്‍ മതിൽ ഇടിഞ്ഞ് വീണ് രണ്ട് വീടുകൾ തകർന്നു - thiruvalla news
തിരുവല്ല നഗരസഭയിലെ 24ാം വാർഡിലെ ശ്രീകുമാറിന്‍റെ പുരയിടത്തിലെ മതില്‍ക്കെട്ടാണ് ഇടിഞ്ഞ് വീണത്. ഐക്കരയില്‍ ഗിരീഷ് കുമാർ, നന്ദാവനത്തില്‍ ജയ എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകർന്നത്