പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് മോഷണം പോയി. നഗരമധ്യത്തിലെ എസ്‌സിഎസ് ജങ്ഷനിലായിരുന്നു സംഭവം. ബൈക്ക് സമീപത്തെ അടച്ചിട്ട കടമുറിക്ക് മുൻപില്‍ വച്ച ശേഷം റോഡിലെ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു പൊലീസുകാരൻ. . ഇതിനിടെ ഒരു യുവാവ് ബൈക്കില്‍ വന്ന് ഇരുന്നു. തുടര്‍ന്ന് പെട്രോൾ ടാങ്കിന്‍റെ ബാഗില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് ബൈക്കുമായി കടന്ന് കളഞ്ഞു. ഡ്യൂട്ടിക്കിടെ പൊലീസുകാരൻ വെള്ളം കുടിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസുകാർ ജങ്ഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സമീപത്തെ ബാറില്‍ യുവാവ് ബൈക്കുമായി എത്തുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരന്‍റെ ബൈക്ക് മോഷണം പോയി - bike robbery thiruvalla
ബൈക്ക് സമീപത്തെ അടച്ചിട്ട കടമുറിക്ക് മുൻപില്‍ വച്ച ശേഷം ഗതാഗതം നിയന്ത്രിക്കുകയായിരുന്നു പൊലീസുകാരൻ
![തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരന്‍റെ ബൈക്ക് മോഷണം പോയി തിരുവല്ല പൊലീസ് സ്റ്റേഷൻ ബൈക്ക് മോഷണം തിരുവല്ലയില്‍ പൊലീസുകാരന്‍റെ ബൈക്ക് മോഷ്ടിച്ചു thiruvalla police station bike robbery thiruvalla police officer bike robbery](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8003722-393-8003722-1594615677939.jpg?imwidth=3840)