പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ സ്‌പിരിറ്റ് വെട്ടിപ്പ് നടന്നതായി സൂചന. ഇതിനെ തുടർന്ന് എക്‌സൈസ് സംഘം സ്ഥലത്ത് എത്തി ടാങ്കറുകള്‍ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി. 4000 ലിറ്ററോളം സ്‌പിരിറ്റ് വെട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്.
Also Read: ഇനി സ്വയം സാക്ഷ്യം മതി; കെട്ടിട നിർമാണ പെർമിറ്റിന് പുതിയ ഉത്തരവ്
സംസ്ഥാന സര്‍ക്കാരിന് കീഴിൽ പ്രവര്‍ത്തിക്കുന്ന തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിൽ ബിവറേജസിന് വേണ്ടി മദ്യം ഉൽപാദിപ്പിക്കുന്നുണ്ട്. മധ്യപ്രദേശിൽ നിന്നും രണ്ടു ടാങ്കറുകളിലായി ട്രാവൻകൂർ ഷുഗേഴ്‌സിൽ കൊണ്ടുവന്ന സ്‌പിരിറ്റില്‍ ഒരു വിഭാഗം കടത്തിയിട്ടുണ്ടെന്നുള്ള സംശയത്തെ തുടര്‍ന്നാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്.
Also Read: മെഡിക്കൽ വിദ്യാർഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
ഈ രണ്ട് ടാങ്കറുകളില്‍ നിന്നും 9 ലക്ഷത്തോളം രൂപയും കണ്ടെത്തിയതായാണ് വിവരം. പണം കൊണ്ടു വന്നത് ട്രാവൻകൂർ ഷുഗേഴ്‌സിൽ ജോലി ചെയുന്ന ഒരു ജീവനക്കാരന് നൽകാനാണെന്ന് എക്‌സൈസ് സംഘത്തിന് ഡ്രൈവർമാർ മൊഴിനൽകി. ടാങ്കറുകളിലെ സ്‌പിരിറ്റിന്‍റെ അളവ് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വിഭാഗവും ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ പരിശോധന നടത്തുകയാണ്.