ETV Bharat / state

സര്‍ക്കാര്‍ വാഹനങ്ങളുടെ തകരാര്‍ പരിഹരിക്കാന്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം - mechanical department

ലോക്‌ഡൗണ്‍ കാലമായതിനാല്‍ കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെ തകരാർ പരിഹരിക്കാന്‍ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗം.

സര്‍ക്കാര്‍ വഹനങ്ങളുടെ തകരാര്‍ പരിഹരിക്കാന്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം  പത്തനംതിട്ട കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം  pathanamthitta ksrtc  mechanical department  corona time
സര്‍ക്കാര്‍ വഹനങ്ങളുടെ തകരാര്‍ പരിഹരിക്കാന്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം
author img

By

Published : Apr 6, 2020, 7:46 PM IST

പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജില്ലയിലെ സർക്കാർ വാഹനങ്ങളുടെ തകരാറുകള്‍ പരിഹരിക്കാന്‍ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി മെക്കാനിക്കല്‍ വിഭാഗത്തില്‍ പ്രത്യേക സംഘം. ജില്ലാ ട്രാസ്‌പോര്‍ട്ട് ഓഫീസര്‍ റോയി ജോക്കബിന്‍റെ നേതൃത്വത്തില്‍ മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ഗിരീഷ്‌ കുമാറും രണ്ട് മെക്കാനിക്കുകളും ഒരു ഓട്ടോ ഇലക്ട്രിഷനുമടങ്ങിയ സംഘം മാര്‍ച്ച് 31നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌പെയര്‍പാട്‌സുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ കുമ്പഴ ഭാഗങ്ങളിലുള്ള സ്‌പെയര്‍ പാട്‌സ് കടയുടമകളുമായി സഹകരിച്ചാണ് സ്‌പെയര്‍ പാട്‌സുകള്‍ ശേഖരിക്കുന്നത്.

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഗ്യാരേജില്‍ അറ്റകുറ്റപ്പണി നടത്തുന്ന വാഹനങ്ങളില്‍ അധികവും ആരോഗ്യവകുപ്പ് വാഹനങ്ങളാണ്. പൊലീസ്, കണ്‍സ്യൂമര്‍ഫെഡ് വാഹനങ്ങളും ഇവിടെ അറ്റകുറ്റപ്ഫണി നടത്തുന്നുണ്ട്. ഇവരുടെ പ്രവർത്തനങ്ങളിൽ മന്ത്രി എ.കെ ശശീന്ദ്രൻ സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി.അനില്‍കുമാറിനെ അഭിന്ദനങ്ങൾ അറിയിച്ചു. ദിവസവും ഗ്യാരേജില്‍ എത്തുന്ന ഇവരുടെ സേവനം അവശ്യസര്‍വീസായി പരിഗണിച്ച് ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണോട് വീണാ ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ നമ്പര്‍- 8943218861, 9846853724.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.