ETV Bharat / state

കോന്നി മെഡിക്കല്‍ കോളജ് 2021ല്‍ പ്രവര്‍ത്തനമാരംഭിക്കും - കോന്നി മെഡിക്കല്‍ കോളജ് 2021ല്‍ പ്രവര്‍ത്തനമാരംഭിക്കും

ആശുപത്രിക്കെട്ടിടം 2020 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു.

കോന്നി മെഡിക്കല്‍ കോളജ് 2021ല്‍ പ്രവര്‍ത്തനമാരംഭിക്കും
author img

By

Published : Aug 28, 2019, 4:08 AM IST

പത്തനംതിട്ട: നിര്‍ദ്ദിഷ്ട കോന്നി മെഡിക്കല്‍ കോളജില്‍ 2021ഓടെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളജിന്‍റെ ഭാഗമായി 300 കിടക്കകള്‍ ഉള്ള ആശുപത്രിക്കെട്ടിടം 2020 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒന്നാം ഘട്ടത്തിന്‍റെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോളജിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കോന്നി മെഡിക്കല്‍ കോളജ് 2021ല്‍ പ്രവര്‍ത്തനമാരംഭിക്കും

2020 അവസാനത്തോടെ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അനുമതിക്കായി അപേക്ഷിക്കും. 50 വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കണമെങ്കില്‍ 300 കിടക്കകള്‍ ഉള്ള ആശുപത്രി ആദ്യം പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധന. അംഗീകാരം നിലനില്‍ക്കണമെങ്കില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, സ്റ്റുഡന്‍റ്സ് ക്വാര്‍ട്ടേഴ്സ്, ലൈബ്രററി എന്നിവയെല്ലാം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായി എച്ച്എന്‍എല്‍ ഹൈറ്റ്സിനെ എസ്പിവിയായി (സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) ചുമതലപ്പെടുത്തി 414 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ ലഭിക്കുന്ന മുറക്ക് തുക കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

Intro:നിർദ്ദിഷ്ട കോന്നി മെഡിക്കല്‍ കോളജിന്റെ ഭാഗമായി 300 കിടക്കകള്‍ ഉള്ള ആശുപത്രി കെട്ടിടം 2020 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ . ഒന്നാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജനപ്രതിനിധികളെയും വിവിധ വകുപ്പുകളേയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്ന് കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. Body:2021 ഓടെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോന്നിയില്‍ പ്രവേശനം നല്‍കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. 2020 അവസാനത്തോടെ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിക്കായി അപേക്ഷിക്കും. 50 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കണമെങ്കില്‍ 300 കിടക്കകള്‍ ഉള്ള ആശുപത്രി ആദ്യം പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധന. മെഡിക്കല്‍ കോളജിനായി കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന അംഗീകാരം തുടര്‍ന്നും നിലനില്‍ക്കണമെങ്കില്‍ ഒത്തിരിയേറെ കാര്യങ്ങള്‍ ആവശ്യമാണ്. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, സ്റ്റുഡന്റ്സ് ക്വാര്‍ട്ടേഴ്സ്, ലൈബ്രറി ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍  കോന്നി മെഡിക്കല്‍ കോളജിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് എച്ച് എന്‍ എല്‍ ഹൈറ്റ്സിനെ എസ്.പി.വി യായി(സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. എച്ച് എന്‍ എല്‍ ഹൈറ്റ്സ് തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 414 കോടി രൂപയുടെ ഭരണാനുമതിയും  നല്‍കി. മാസ്റ്റര്‍ പ്ലാന്‍ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുക കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കി തുടര്‍ന്ന് വികസനപ്രവര്‍ത്തനങ്ങളും നടത്തും. നല്ല മെഡിക്കല്‍ കോളജായി കോന്നിയെ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം.
Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.