പത്തനംതിട്ട: കർഷകർക്കും നാട്ടുകാർക്കും ശല്യമായി മാറിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് സംഭവം. ചൂരനോലി ഭാഗത്ത് കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്ന കാട്ടുപന്നികളില്‍ രണ്ടെണ്ണത്തിനെ തോക്ക് ലൈസന്‍സി കുന്നുംപുറത്ത് ജോസ് പ്രകാശാണ് വെടിവച്ചത്.
ALSO READ: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെയും കണ്ടെത്തി
റാന്നി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ ആര്‍.സുരേഷ് കുമാര്‍, ബീറ്റ് ഓഫിസര്‍മാരായ എ.എസ് നിധിന്‍, എം.അജയകുമാര്‍, എഴുമറ്റൂര്‍ പഞ്ചയത്ത് പ്രസിഡന്‍റ് ശോഭ മാത്യു, വൈസ് പ്രസിഡന്‍റ് ജേക്കബ് കെ, എബ്രഹാം ആറാം വാര്‍ഡ് അംഗം അനില്‍ കുമാര്‍, ജോയി ഇരട്ടിക്കല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കാട്ടുപന്നികളെ വെടിവച്ചുകൊന്നത്.