ETV Bharat / state

നാട്ടിൽ തിരുമ്മല്‍ ചികിത്സ, ഫേസ്ബുക്കിൽ ഹൈകു കവിതകൾ; ഭഗവൽ സിങ്ങിന്‍റെ ക്രൂരകൃത്യത്തിൽ ഞെട്ടി നാട്ടുകാർ

സൈബർ രംഗത്തും സാമൂഹ്യ രംഗത്തും വളരെ സജീവമായിരുന്ന ഭഗവൽ സിങ് ചെയ്‌ത നരബലിയുടെ ഞെട്ടലിലാണ് കേരളം മുഴുവനും.

bhagaval singh  pathanamthitta human sacrifice  human sacrifice in kerala  black magic in kerala  women killed in black magic  bhagaval singh human sacrifice  ഹൈകു കവിത  തിരുമ്മ് ചികിത്സ  തിരുമ്മ് ചികിത്സ ഭഗവൽ സിങ്  ഭഗവൽ സിങ്  ഭഗവൽ സിങ് നരബലി  സ്ത്രീകളെ നരബലി നൽകി
ഭഗവൽ സിങ്ങിന്‍റെ ക്രൂരകൃത്യത്തിൽ ഞെട്ടി നാട്ടുകാർ
author img

By

Published : Oct 11, 2022, 5:09 PM IST

പത്തനംതിട്ട: നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ തിരുമ്മല്‍ ചികിത്സ നടത്തുന്ന വൈദ്യൻ. ശാന്ത സ്വഭാവക്കാരൻ… മറ്റ് ദുശ്ശീലങ്ങളൊന്നും തന്നെയില്ല… അതായിരുന്നു കഴിഞ്ഞ ദിവസം വരെ ഇലന്തൂരുകാർക്ക് ഭഗവൽ സിങ്. നാട്ടുകാർക്ക് ആർക്കും ഒരു മോശം അഭിപ്രായവും പറയാൻ ഉണ്ടായിരുന്നില്ല.

ഭഗവൽ സിങ്ങിന്‍റെ ക്രൂരകൃത്യത്തിൽ ഞെട്ടി നാട്ടുകാർ

എന്നാൽ രണ്ട് സ്ത്രീകളെ നരബലി നൽകിയ വ്യക്തിയാണ് ഭഗവൽ സിങ് എന്ന് ഇന്നാണ് ജനം അറിയുന്നത്. അതിന്‍റെ ഞെട്ടലിലാണ് ഇലന്തൂരുകാർ. ഇലന്തൂരുകാർ മാത്രമല്ല, ഇയാളുടെ ക്രൂരകൃത്യം അറിഞ്ഞ് കേരളം ഒട്ടാകെ നടുങ്ങുകയാണ്.

കാരണം, സൈബറിടത്തും വളരെ ആക്‌ടിവായിരുന്നു ഇയാൾ. ചെറു കവിതാശകലങ്ങൾ പങ്കുവച്ചു കൊണ്ടാണ് ഭഗവൽ സിങ് സൈബർ ലോകത്തിന്‍റെയും താരമായത്. അതുകൊണ്ട് തന്നെ ഫേസ്‌ബുക്കിലും വിശാലമായ ബന്ധങ്ങളാണ് ഇയാൾക്ക് ഉണ്ടായിരുന്നത്.

നാല് ദിവസം മുമ്പും ഫേസ്‌ബുക്കിൽ സജീവമായിരുന്നു ഇയാൾ. ‘ഉലയൂതുന്നു… പണിക്കത്തി കൂട്ടുണ്ട്… കുനിഞ്ഞ തനു’ എന്ന വരികളാണ് ഇയാൾ ഫേസ്‌ബുക്കിൽ ഒക്ടോബർ ആറിന് കുറിച്ചത്. സമാനമായ വിധത്തിൽ നിരവധി കവിതകൾ ഭഗവൽ സിങ് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

സൈബർ രംഗത്ത് മാത്രമല്ല, സാമൂഹ്യരംഗത്തും സജീവമായ ഭഗവൽ സിങ്, നാട്ടിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമായി ഇടപെടാറുണ്ടായിരുന്നു. പാരമ്പര്യമായി തിരുമ്മൽ വൈദ്യ ചികിത്സ നടത്തുന്ന കുടുംബാംഗം ആണ് ഇയാൾ. ഉളുക്ക് പോലെയുള്ള അസുഖങ്ങൾ വരുമ്പോൾ പണ്ടുമുതലേ നാട്ടുകാർ ആദ്യം ഓടിയെത്തുന്നത് ഇയാളുടെ അടുത്താണ്. സൗമ്യനായി ഇടപെടുന്ന ഇയാൾ നാട്ടുകാർക്കിടയിൽ ജനപ്രിയനായിരുന്നു.

ഇലന്തൂരിൽ നിന്ന് പുന്നായ്ക്കാട് വഴിയിൽ പുളിന്തിട്ട പള്ളിയ്ക്ക് അടുത്താണ് ഭഗത്‌സിങ് എന്നും അറിയപ്പെടുന്ന ഭഗവൽ സിങ്ങിന്‍റെ വീട്. പള്ളിക്ക് അകത്ത് കൂടിയും വീട്ടിലേക്ക് പോകാം. തിരുമ്മലും മറ്റും ചെയ്‌തു നടക്കുന്ന ഇയാൾ എന്തിനാണ് നരബലി ചെയ്‌തതെന്ന് നാട്ടുകാരും ആശങ്കപ്പെടുകയാണ്.

തിങ്കളാഴ്‌ച രാവിലെ പൊലീസ് സംഘമെത്തി ഭഗവൽ സിങ്ങിനെയും ഭാര്യയെയും കൊണ്ടുപോയി. രാവിലെ വാർത്ത വന്നപ്പോഴാണ് ഞെട്ടിക്കുന്ന നരബലി നാട്ടുകാർ അറിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.