പത്തനംതിട്ട: ഇടുക്കിയിൽ നിന്നും പത്തനംതിട്ടയിലേക്ക് കഞ്ചാവുമായി വന്ന ഇടുക്കി സ്വദേശികള്‍ പിടിയില്‍. കാന്തിപ്പാറ വടക്കേതിൽ വീട്ടിൽ അനിൽ രാജ്, പൂപ്പാറ സ്വദേശി ഗണേശൻ എന്നിവരെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ജയദേവ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയില്‍ ശക്തമായ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇടുക്കിയിൽ നിന്നും രണ്ട് കിലോയിൽ അധികം കഞ്ചാവുമായി പത്തനംതിട്ട സ്റ്റാന്‍റിൽ ഇറങ്ങിയ പ്രതികൾ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ജോസ്, ഡി വൈ എസ് പി സജീവ്, ഇൻസ്പെക്ടർ എസ് നൂഅമാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ടയില്‍ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍ - ഇടുക്കിയിൽ നിന്നും രണ്ട് കിലോയിൽ അധികം കഞ്ചാവുമായി പത്തനംതിട്ട സ്റ്റാന്‍റിൽ ഇറങ്ങിയ പ്രതികൾ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്
ഇടുക്കിയിൽ നിന്നും രണ്ട് കിലോയിൽ അധികം കഞ്ചാവുമായി പത്തനംതിട്ട സ്റ്റാന്‍റിൽ ഇറങ്ങിയ പ്രതികൾ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിടികൂടിയത്