പത്തനംതിട്ട: ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ട സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സഹായവുമായി പത്തനംതിട്ട ജില്ലാ പൊലീസ്. ഇ -വിദ്യാരംഭം എന്ന പേരിലാണ് നിർധന വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്കായി ജനകീയ കൂട്ടായ്മയിലൂടെ സഹായമെത്തിക്കുന്നത്. ജനമൈത്രി പൊലീസിന്‍റെ നേതൃത്വത്തിലാണ് സഹായങ്ങൾ നൽകുന്നത്. ടി വി ചലഞ്ചിൽ കോന്നി ഏഴുമൺ പ്ലാന്‍റേഷനിലെ 20ഓളം കുട്ടികൾക്ക് ടി വി നൽകി കഴിഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി കെ ജി സൈമന്‍റെ നേതൃത്വത്തിൽ ഏഴ് ടെലിവിഷനുകൾ വിതരണം ചെയ്തു.കോന്നിയിലെ ജനമൈത്രി പൊലീസാണ് ഈ മേഖലയിൽ കൂടുതൽ സേവനം ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായവുമായി പത്തനംതിട്ട ജില്ലാ പൊലീസ് - ഓൺലൈൻ വിദ്യാഭ്യാസം
ടി വി ചലഞ്ചിൽ കോന്നി ഏഴുമൺ പ്ലാന്‍റേഷനിലെ 20 ഓളം കുട്ടികൾക്ക് ടി വി നൽകി.