പത്തനംതിട്ട: ജില്ലയിൽ ഇന്ന് 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 37 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ജില്ലയില്‍ ഇതുവരെ 303 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേർ വിദേശ രാജ്യങ്ങളിൽ നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 496 പേർ ചികിത്സയില്‍ കഴിയുന്നുണ്ട്. 481 പേർ വിവിധ ആശുപത്രികളിൽ ഐസ്വലേഷനിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 1107 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1869 പേരും നിരീക്ഷണത്തിലാണ്. അതേസമയം ഇന്ന് 23 പേർ രോഗമുക്തരായി.
തിരുവല്ല നഗരസഭയിലെ എല്ലാ വാർഡുകളും ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് നാലും കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ച് ആറ്, പ്രമാടം ഗ്രാമ പഞ്ചായത്തിലെ വാർഡ് 10, അയിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് തുടങ്ങിയ 10 വാർഡുകളെ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.