ETV Bharat / state

പൈങ്കുനി ഉത്രം മഹോത്സവത്തിന് ശബരിമലയിൽ കൊടിയേറി - ശബരിമല ശ്രീ ധര്‍മശാസ്‌താ ക്ഷേത്രം

ഇന്ന് (9.03.2022) പുലര്‍ച്ചെ അഞ്ച് മണിക്ക് തിരുനട തുറന്ന് പതിവ് അഭിഷേകവും മറ്റ് പൂജകളും നടന്നു.

painkuni uthram mahotsavam  painkuni uthram festival Sabarimala  painkuni uthram festival flagged off at Sabarimala  പൈങ്കുനി ഉത്രം മഹോത്സവം കൊടിയേറ്റ്  പൈങ്കുനി ഉത്രം മഹോത്സവത്തിന് ശബരിമലയിൽ കൊടിയേറി  ശബരിമല ശ്രീ ധര്‍മശാസ്‌താ ക്ഷേത്രം  ശബരിമല മീനമാസപൂജ
പൈങ്കുനി ഉത്രം മഹോത്സവത്തിന് ശബരിമലയിൽ കൊടിയേറി
author img

By

Published : Mar 9, 2022, 12:49 PM IST

Updated : Mar 9, 2022, 12:57 PM IST

പത്തനംതിട്ട: പൈങ്കുനി ഉത്രം മഹോത്സവത്തിന് ശബരിമല ശ്രീ ധര്‍മശാസ്‌ത ക്ഷേത്രത്തിൽ കൊടിയേറി. കൊല്ലം ശക്തികുളങ്ങര ധര്‍മശാസ്‌താ ക്ഷേത്രത്തിൽ നിന്നാണ് കൊടിക്കൂറ കൊണ്ടു വന്നത്. ഇന്ന് (9.03.2022) പുലര്‍ച്ചെ അഞ്ച് മണിക്ക് തിരുനട തുറന്ന് പതിവ് അഭിഷേകവും മറ്റ് പൂജകളും നടന്നു.

തുടര്‍ന്ന് ബിംബ ശുദ്ധിക്രിയയും കൊടിയേറ്റ് പൂജയും നടന്നു. രാവിലെ 10.30നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിൽ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉത്സവത്തിന് കൊടിയേറ്റി. പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസപൂജകള്‍ക്കുമായി ഇന്നലെയാണ് ശബരിമല നട തുറന്നത്.

പൈങ്കുനി ഉത്രം മഹോത്സവത്തിന് ശബരിമലയിൽ കൊടിയേറി

17-ാം തീയതിയാണ് പള്ളിവേട്ട. 18ന് ഉച്ചയ്‌ക്ക് പമ്പയില്‍ തിരു ആറാട്ട് നടക്കും. ഇന്ന് മുതല്‍ ക്ഷേത്ര തിരുനട അടയ്ക്കുന്ന മാര്‍ച്ച് 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15000 ഭക്തര്‍ക്ക് ദര്‍ശനത്തിനായി അവസരം നല്‍കും. കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ALSO READ: പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട തുറന്നു

Last Updated : Mar 9, 2022, 12:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.