ETV Bharat / state

വയോധികനെ വീടുകയറി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

തിരുവല്ലയിൽ വയോധികനെ വീടുകയറി ആക്രമിച്ച് നാലര പവൻ തൂക്കമുള്ള സ്വർണമാല കവർന്ന കേസിൽ ഇതര സംസ്ഥാന തൊഴിലാളിയായ ബുള്ളറ്റ് മണ്ഡൽ പിടിയിൽ.

author img

By

Published : Dec 28, 2020, 7:44 PM IST

Out-of-state worker arrested for assaulting elderly man and stealing gold necklace  Out-of-state worker  arrest  stealing gold necklace  Thiruvalla  വയോധികനെ വീടുകയറി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍  സ്വര്‍ണ്ണമാല കവര്‍ന്ന ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍  വീടുകയറി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍  ബുള്ളറ്റ് മണ്ഡൽ  തിരുവല്ല
വയോധികനെ വീടുകയറി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

പത്തനംതിട്ട : തിരുവല്ലയിൽ വയോധികനെ വീടുകയറി ആക്രമിച്ച് നാലര പവൻ തൂക്കമുള്ള സ്വർണമാല കവർന്ന കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ ബുള്ളറ്റ് മണ്ഡൽ (26) ആണ് പിടിയിലായത്. തിരുവല്ല മൃഗാശുപത്രിക്ക് സമീപം കുന്നുബംഗ്ലാവിൽ കൃഷ്ണനാചാരി (83) യെ ആക്രമിച്ചാണ് മാല കവർന്നത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കൃഷ്ണനാചാരി താമസിച്ചിരുന്ന കുടുംബ വീടിനോട് ചേർന്ന് മകൻ നിർമിക്കുന്ന വീടിന്‍റെ പണികൾക്ക് എത്തിയതായിരുന്നു ബുള്ളറ്റ് മണ്ഡൽ. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി കൃഷ്ണനാചാരിയെ ആക്രമിച്ച് മാല കവരുകയായിരുന്നു. തിരുവല്ല സിഐ പി എസ് വിനോദ്, സബ് ഇൻസ്പെക്ടർ അനീസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീം അംഗങ്ങളായ അജികുമാർ, സുജിത് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കൃഷ്ണനാചാരിയിൽ നിന്നും മോഷ്ടിച്ച മാല പ്രതിയുടെ പെരിങ്ങരയിലെ വാടക വീട്ടിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തതായി സിഐ പി എസ് വിനോദ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.