പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 29ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ അളവില്‍ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. മഴ ശക്തമായാൽ മണിയാര്‍ ബാരേജിന്‍റെ അഞ്ച് ഷട്ടറുകള്‍ 10 സെന്‍റീമീറ്റര്‍ മുതല്‍ 100 സെന്‍റീ മീറ്റര്‍ വരെ ഉയര്‍ത്താനും സാധ്യതയുണ്ട്. കക്കാട്ടാറിന്‍റെയും പമ്പയാറിന്‍റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍
ജില്ലാ കലക്ടറേറ്റ് -0468-2222515, അടൂര്‍ താലൂക്ക് ഓഫിസ് - 04734-224826, കോഴഞ്ചേരി താലൂക്ക് ഓഫിസ് -0468-2222221, കോന്നി താലൂക്ക് ഓഫിസ്- 0468-2240087, റാന്നി താലൂക്ക് ഓഫിസ് -04735-227442, മല്ലപ്പള്ളി താലൂക്ക് ഓഫിസ് -0469-2682293, തിരുവല്ല താലൂക്ക് ഓഫിസ്- 0469-2601303.