ETV Bharat / state

ഓപ്പറേഷൻ പി ഹണ്ട്; പത്തനംതിട്ടയില്‍ രണ്ട് പേര്‍ അറസ്‌റ്റില്‍

സംസ്ഥാനം മുഴുവൻ നടന്ന റെയ്ഡിന്‍റെ ഭാഗമായി ജില്ലയിൽ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

operation p hunt in pathanamthitta  operation p hunt  pathanamthitta news  പത്തനംതിട്ട വാര്‍ത്തകള്‍  ഓപ്പറേഷൻ പി ഹണ്ട്
ഓപ്പറേഷൻ പി ഹണ്ട്; പത്തനംതിട്ടയില്‍ രണ്ട് പേര്‍ അറസ്‌റ്റില്‍
author img

By

Published : Jun 27, 2020, 10:05 PM IST

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും വീഡിയോകളും കൈയിൽ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും രണ്ട് യുവാക്കൾ അറസ്റ്റിൽ. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സംസ്ഥാനം മുഴുവൻ നടന്ന റെയ്ഡിന്‍റെ ഭാഗമായി ജില്ലയിൽ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് കോന്നി ഇളകൊള്ളൂർ ഐടിസിക്ക് സമീപം നാരകത്തിൽ മൂട്ടിൽ തെക്കേതിൽ ടിനു തോമസ് ഇടുക്കി കാമാക്ഷിയില്‍ താമസിക്കുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് എന്നിവര്‍ അറസ്റ്റിലായത്.

കഴിഞ്ഞ ഏതാനും നാളുകളായി ജില്ലാ പൊലീസ് സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇവർ. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി അതിന്‍റെ അഡ്മിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു ഇവര്‍. ഒരു മൊബൈൽ ഫോണും പ്രതികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.