പത്തനംതിട്ട: സംസ്ഥാനത്ത് വോട്ട് കച്ചവടം നടക്കില്ലെന്നും രാഷ്ട്രീയ കേരളം അത് അംഗീകരിക്കുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എൻ.എസ്.എസ് എടുത്ത ശരിദൂര നിലപാട് ശരിയാണ്. പാലായിലെ വിജയം സി.പി.എം രാഷ്ട്രീയ വിജയമായി കരുതുന്നതിനോട് സഹതാപമാണെന്നും ഉമ്മൻ ചാണ്ടി കോന്നിയിൽ പറഞ്ഞു.
വിശ്വാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ധിക്കാരപരമായ നടപടിയാണെടുത്തത്. ശബരിമലയിലെടുത്ത തീരുമാനം തെറ്റാണ്. ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പാണ് നടത്തിയത്. ഐക്യജനാധിപത്യ മുന്നണി വിശ്വാസികളോടൊപ്പമാണ് നിന്നത്. യു.ഡി.എഫ് നിലപാട് ശരിയായ ദിശയിലായിരുന്നു. കോന്നിയിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. യു.ഡി.എഫ് മുന്നിലാണ്. എല്ലാ വിഭാഗത്തിൽ നിന്നുളള വോട്ടും യു.ഡി.ഫിന് ലഭിക്കും. കോന്നിയിൽ വിജയത്തിന്‍റെ ഉത്തരവാദിയാരെന്ന് ആലോചിച്ചാൽ മാത്രം മതിയെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഉമ്മൻ ചാണ്ടിയുടെ പ്രതികരണം