പത്തനംതിട്ട : കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിന്‍റെ ഒരുക്കങ്ങള്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായി. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. സംസ്ഥാനതല പരിപാടികളുടെ സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് നടക്കുക. ഇതിന് ശേഷം സ്‌കൂള്‍ തല പ്രവേശനോത്സവ പരിപാടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈനായി നടക്കും.
Read more: ഫസ്റ്റ് ബെല്‍ 2.0: ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍
കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ക്ലാസ് തല പ്രവേശനോത്സവ പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. മന്ത്രി, എംപി, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പ്രവേശനോത്സവത്തില്‍ പങ്കെടുക്കും. ഈ വര്‍ഷം ജില്ലയില്‍ ഒന്നാം ക്ലാസില്‍ 5114 കുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്.