പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ലഭിച്ച രണ്ട് പരിശോധന ഫലത്തില്‍ ഒന്ന് പോസിറ്റീവാണെന്ന് ജില്ല കലക്ടർ പി.ബി നൂഹ് അറിയിച്ചു. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. പുതിയതായി നാല് പേരെ ഉൾപ്പടെ വിവിധ ആശുപത്രികളിലായി 16 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 61 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 366 പ്രൈമറി കോണ്‍ടാക്‌ടുകളില്‍ ഉള്ളവർ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 4199 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 32 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 262 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളില്‍ 10 എണ്ണം പോസ്റ്റീവും 153 എണ്ണം നെഗറ്റീവുമാണ്.
വില്ലേജ് ഓഫീസുകളില്‍ പൊതുജനങ്ങൾ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ നിർദ്ദേശിച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന കള്ളുഷാപ്പുകളുടെ വില്‍പ്പന മാറ്റിവച്ചു. മല്ലപ്പള്ളി പഞ്ചായത്ത് ശ്രീ.കൃഷ്ണ വിലാസം പൊതു മാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും കലക്ടർ അറിയിച്ചു.