ETV Bharat / state

കന്യാസ്‌ത്രീ വിദ്യാര്‍ഥിയുടെ മരണത്തില്‍ അന്വേഷണം വഴിമുട്ടി; പൊലീസിനെതിരെ പ്രതിഷേധം

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിലാണ് കന്യാസ്‌ത്രീ വിദ്യാർഥിനിയായ ദിവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

സന്യാസിനി വിദ്യാർഥിയുടെ മരണം  മലങ്കര കത്തോലിക്ക സഭ  തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠം  nun student death kerala  malankara catholic sabha  thiruvalla palliyekara baselios sisters convent
സന്യാസിനി വിദ്യാർഥിയുടെ മരണം; അന്വേഷണം വഴിമുട്ടി
author img

By

Published : May 12, 2020, 6:17 PM IST

പത്തനംതിട്ട: പാലിയേക്കരയിലെ കന്യാസ്‌ത്രീ മഠത്തിലെ കിണറ്റില്‍ കന്യാസ്‌ത്രീ വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം വഴിമുട്ടി. സിആർപിഎഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യേഗസ്ഥൻ ജോൺ ഫിലിപ്പോസ്- കൊച്ചുമോൾ ദമ്പതികളുടെ മകൾ ദിവ്യ.പി ജോണിനെ (21) ആണ് മഠത്തിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിലായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ 11.30ക്കാണ് ദിവ്യയെ കിണറ്റിനുള്ളില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഇവിടുത്തെ അഞ്ചാം വർഷ വിദ്യാർഥിനിയായിരുന്നു ദിവ്യ. മരണം ആത്മഹത്യയാണെന്നാണ് തിരുവല്ല പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടുന്നതിന് മുൻപ് തന്നെ സംഭവം ആത്മഹത്യയാണെന്നും കിണറ്റിലെ വെള്ളം ശ്വാസകോശത്തിൽ നിറഞ്ഞതാണ് മരണ കാരണമെന്നും ഉള്ള വിവരം പുറത്ത് വിട്ടതിലും പൊലീസിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്.

സംഭവത്തിനു തൊട്ടു മുൻപ് നടന്ന പഠന ക്ലാസിൽ മദർ സുപ്പീരിയായ സിസ്റ്റർ ജോർജിയ വഴക്കു പറഞ്ഞതിൽ മനംനൊന്ത് ദിവ്യ കിണറ്റിൽച്ചാടിയെന്നാണ് മറ്റ് കന്യാസ്‌ത്രീകളുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംഭവം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. മൃതദേഹം മഠത്തിനു തൊട്ടടുത്തുള്ള തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോകാതെ സഭയുടെ തന്നെ അധീനതയിലുള്ള പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതിലും ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. മരണത്തിൽ പരാതിയില്ലെന്ന പെൺകുട്ടിയുടെ കുടുംബത്തിന്‍റെ നിലപാടും പൊലിസിനെ കുഴക്കുന്നുണ്ട്. അതേസമയം, പെൺകുട്ടിയുടെ കുടുംബത്തിന് മരണത്തിൽ സംശയമുണ്ടെന്നാണ് സൂചന. സിആർപിഎഫ് ഉദ്യോഗസ്ഥനായ ദിവ്യയുടെ പിതാവ് ജോൺ ഫിലിപ്പോസ് ഇപ്പോൾ ഹോം ക്വാറന്‍റൈനിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസില്‍ രൂപീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ നിഗമത്തല്‍ എത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ പി.എസ് വിനോദ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.