ശബരിമല: സന്നിധാനത്തെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. എഴുപത്തയ്യായിരത്തിൽ അധികം തീര്‍ഥാടകരാണ് ദിവസേന സന്നിധാനത്തെത്തി ദർശനം നടത്തുന്നത്. മണ്ഡലപൂജയ്ക്ക് ഇനി ആറ് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പരമ്പരാഗത കാനനപാതയിലൂടെയാണ് കൂടുതൽ ഭക്തരും എത്തുന്നത്. തിരക്ക് വർധിച്ച സാഹചര്യത്തിൽ മരക്കൂട്ടം മുതൽ കൂടുതൽ പൊലീസുകാരെ വിന്ന്യസിക്കാനാണ് തീരുമാനമെന്ന് സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ. ആദിത്യ പറഞ്ഞു.
സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം ബോംബ് സ്ക്വാഡും പരിശോധന ശക്തമാക്കി. സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച രാവിലെ 7:30 മുതൽ 11:30 വരെ ശബരിമല നട അടച്ചിടും. തങ്കയങ്കി ഘോഷയാത്രയും സൂര്യഗ്രഹണവും പ്രമാണിച്ച് മണ്ഡലപൂജയ്ക്ക് തലേദിവസം സന്നിധാനത്തേക്കുള്ള തീർഥാടകരുടെ വരവ് പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട് .