ETV Bharat / state

പന്തളം എന്‍എസ്എസ് കോളജിലെ സംഘര്‍ഷം : സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്‌ത എബിവിപി നേതാവ് അറസ്റ്റില്‍ - പന്തളം എന്‍എസ്എസ് കോളജ്

Two Arrested in SFI ABVP Clash: പന്തളം എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ എബിവിപി സംഘര്‍ഷത്തില്‍ അറസ്റ്റിലായവരില്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്‌ത വിദ്യാര്‍ഥിയും

SFI ABVP Clash  NSS College Pandalam  പന്തളം എന്‍എസ്എസ് കോളജ്  എസ്എഫ്‌ഐ എബിവിപി സംഘര്‍ഷം
Two Arrests on SFI ABVP Clash
author img

By ETV Bharat Kerala Team

Published : Dec 29, 2023, 9:38 AM IST

പത്തനംതിട്ട : പന്തളം എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ എബിവിപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് എബിവിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു (NSS College Pandalam SFI ABVP Clash). കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോമിനേറ്റ് ചെയ്‌ത എബിവിപി നേതാവ് ഉള്‍പ്പടെയുള്ള രണ്ട് പേര്‍ക്കെതിരെയാണ് പൊലീസ് നടപടി. ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്‌ത കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിഭാഗം വിദ്യാര്‍ഥി സുധി സദന്‍, കൊട്ടാരക്കര സ്വദേശി വിഷ്‌ണു എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

കോളജിൽ നടന്ന സംഘർഷത്തിൽ കണ്ടാലറിയുന്ന 13 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പന്തളം പൊലീസ് കേസെടുത്തിരുന്നത്. കേസിലെ ഒന്നാംപ്രതിയായ വിഷ്ണുവിനെയും സുധി സദനെയും ബുധനാഴ്‌ചയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നിലവില്‍ ഇവര്‍ റിമാന്‍ഡിലാണ്. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അറസ്റ്റ് ആസൂത്രിതമാണെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം.

ഡിസംബര്‍ 21 ന് ക്രിസ്‌തുമസ് ആഘോഷങ്ങള്‍ക്കിടെ ആയിരുന്നു പന്തളം എന്‍എസ്എസ് കോളജില്‍ എസ്എഫ്‌ഐ എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഭിന്നശേഷിക്കാരനായ ഒരു വിദ്യാര്‍ഥി ഉള്‍പ്പടെ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ, ഏഴാംകുളത്ത് എബിവിപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി.

ഈ ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആണെന്നായിരുന്നു എബിവിപിയുടെ ആരോപണം. എബിവിപി പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണമുണ്ടായ ദിവസം തന്നെ പ്രദേശത്തെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. പന്തളം ടൗണിന് സമീപത്തുള്ള ആര്‍എസ്എസ് താലൂക്ക് കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം.

അക്രമികള്‍ കാര്യാലയത്തിന്‍റെ ജനല്‍ച്ചില്ലുകള്‍ ഉള്‍പ്പടെ അടിച്ചുതകര്‍ത്തിരുന്നു. സംഭവം നടക്കുന്ന സമയത്ത് കാര്യാലയത്തിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. കാറിലും ബൈക്കിലുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികള്‍ വ്യക്തമാക്കിയിരുന്നു.

ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം : ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ (SFI Protest Against Governor). ഡല്‍ഹിയില്‍ നിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും രാജ്‌ഭവനിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്.

ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്തുവച്ചായിരുന്നു പ്രതിഷേധം. സംഭവത്തില്‍ പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

Read More : 'പ്രതിഷേധമുണ്ടായാല്‍ വാഹനത്തിന് പുറത്തിറങ്ങുമെന്ന്' ഗവര്‍ണര്‍; വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്‌എഫ്‌ഐ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.