ETV Bharat / state

നൗഷാദ് തിരോധാന കേസ് : 'പൊലീസ് കുത്തിപ്പൊളിച്ച വീട്ടിൽ താമസിക്കാനാകില്ല' ; സർക്കാർ പുതിയ വീട് വച്ചുതരണമെന്ന് ഉടമ ബിജു കുമാര്‍

author img

By

Published : Aug 2, 2023, 8:24 AM IST

'വീടുവച്ചുതരാൻ പണമില്ലെന്ന് പറയരുത്. മന്ത്രിയുടെ വീട് നവീകരണത്തിനും മറ്റുമായി കഴിഞ്ഞ മാസം അനുവദിച്ചിട്ടുള്ള 50 ലക്ഷം രൂപയിൽ നിന്ന് ഒരു 10 ലക്ഷം തന്നാൽ മതി'

afsana  പത്തനംതിട്ട  നൗഷാദ് തിരോധാനക്കേസ്  നൗഷാദ് അഫ്‌സാന  Noushad Afsana  Noushad missing case  Noushad missing case Pathanamthitta  Noushad Afsana case  house owner demanded new house  house owner demanded new house  house owner demanded new house Pathanamthitta  അഫ്‌സാനയുടെ മൊഴി  പത്തനംതിട്ട പൊലീസ്
Noushad Afsana case house owner demanded new house Pathanamthitta
'പൊലീസ് കുത്തിപ്പൊളിച്ച വീട്ടിൽ താമസിക്കാനാകില്ല' ; സർക്കാർ പുതിയ വീട് വച്ചുതരണമെന്ന് ഉടമ ബിജു കുമാര്‍

പത്തനംതിട്ട : നൗഷാദ് തിരോധാനക്കേസില്‍ ഭാര്യ അഫ്‌സാനയുടെ മൊഴിയെ തുടർന്ന് പൊലീസ് നാശനഷ്ടം വരുത്തിയ വീടിന് പകരം പുതിയത് നിർമിച്ച് നൽകണമെന്ന ആവശ്യവുമായി ഉടമ ബിജു കുമാര്‍. പരിശോധനയുടെ പേരിൽ പൊലീസ് വീടാകെ നശിപ്പിച്ചുവെന്നും മാനസികമായി തളർന്ന അവസ്ഥയിൽ ആണെന്നും ബിജു കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബിജു കുമാറും പിടി തോമസ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജയിംസ് പാലായും ചേർന്നാണ് ഈ ആവശ്യങ്ങളുമായി ഇന്നലെ അടൂരിൽ മാധ്യമങ്ങളെ കണ്ടത്.

തനിക്ക് ആ വീട് വേണ്ട. അവിടെ കിടന്നാൽ ഉറക്കം വരില്ല. സർക്കാർ പുതിയ വീടുവച്ച് തരണം. അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ വീട്ടിൽ താമസിക്കാൻ മുറി നൽകണമെന്ന വിചിത്ര ആവശ്യവും ബിജു കുമാർ മുന്നോട്ടുവച്ചു. ഒന്നര വര്‍ഷം മുന്‍പ് സുഹൃത്തിന്‍റെ നിര്‍ബന്ധ പ്രകാരമാണ് നൗഷാദിനും കുടുംബത്തിനും ഒരാഴ്‌ച താമസിക്കുന്നതിനായി വീടിന്‍റെ ഒരു ഭാഗം വിട്ടുനൽകിയത്. എന്നാല്‍ രണ്ടരമാസം അവിടെ താമസിച്ച നൗഷാദും കുടുംബവും വാടകയായി ഒന്നും നൽകിയിട്ടില്ല. വീടുവിട്ട് പോയ അവർ എവിടെയാണെന്ന വിവരം അറിയില്ലായിരുന്നു. റബര്‍ ടാപ്പിങ്ങും പറമ്പിലെ പണിയുമാണ് തന്‍റെ ഉപജീവന മാര്‍ഗം.

കഴിഞ്ഞ ദിവസം കുറച്ച് പൊലീസുകാര്‍ വീടിന്‍റെ അടുക്കളയുടെ കതക് ചവിട്ടിത്തുറന്ന് അകത്ത് കയറി. താനെന്തോ കൊലപാതകം ചെയ്‌തത് പോലെയാണ് പൊലീസുകാര്‍ പെരുമാറിയത്. വെള്ളം കുടിക്കാന്‍ പോലും അവര്‍ അനുവദിച്ചില്ല. അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ ഭീഷണിപ്പെടുത്തി പറയിപ്പിക്കാൻ ശ്രമിച്ചു. വീടിനകത്തും പലഭാഗങ്ങളിലും പറമ്പിലും എന്തോ നിധിയുള്ള മട്ടിലാണ് അവര്‍ കുഴിച്ചത്. വീട് വച്ചുതരാൻ പണമില്ലെന്ന് പറയരുത്. മന്ത്രിയുടെ വീട് നവീകരണത്തിനും മറ്റുമായി കഴിഞ്ഞ മാസം അനുവദിച്ചിട്ടുള്ള 50 ലക്ഷം രൂപയിൽ നിന്ന് ഒരു 10 ലക്ഷം തന്നാൽ തനിക്ക് വീട് വയ്‌ക്കാമെന്നും ബിജുകുമാർ മാധ്യമങ്ങൾക്ക് നൽകിയ കുറിപ്പിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.