ETV Bharat / state

ആശങ്കയല്ല വേണ്ടത് ജാഗ്രതയെന്ന് മന്ത്രി കെ. രാജു

ഒരു ഡോക്‌ടർ, നാല് പാരാമെഡിക്കല്‍ സ്റ്റാഫ്, രണ്ട് ജെഎച്ച്‌ഐ, രണ്ട് ജെപിഎച്ച്എന്‍, എന്നിവരടങ്ങിയ എട്ടു ടീമുകള്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കും

Not concern, but need caution said minister k. raju  minister k. raju  മന്ത്രി കെ. രാജു  പത്തനംതിട്ട  കൊവിഡ്-19  covid 19  ആശങ്കയല്ല, വേണ്ടത് ജാഗ്രതയെന്ന് മന്ത്രി കെ. രാജു
ആശങ്കയല്ല, വേണ്ടത് ജാഗ്രതയെന്ന് മന്ത്രി കെ. രാജു
author img

By

Published : Mar 8, 2020, 11:55 PM IST

പത്തനംതിട്ട: ജില്ലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചെങ്കിലും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കെ. രാജു പറഞ്ഞു. കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിന് കലക്‌ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്‌തികരമാണ്.

രോഗികളുമായി ഇടപഴകിയവരേയും രോഗലക്ഷണമുള്ളവരെയും കണ്ടെത്തി നിരീക്ഷിക്കും. ഇതിനായി ഒരു ഡോക്‌ടർ, നാല് പാരാമെഡിക്കല്‍ സ്റ്റാഫ്, രണ്ട് ജെഎച്ച്‌ഐ, രണ്ട് ജെപിഎച്ച്എന്‍, എന്നിവരടങ്ങിയ എട്ടു ടീമുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കും. രോഗം സ്ഥിരീകരിച്ചവര്‍ ഇടപഴകിയ ആളുകളെ വളരെ പെട്ടെന്നുതന്നെ കണ്ടെത്തി വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ വികസന സെമിനാറുകളും സര്‍ക്കാരുമായി ബന്ധപ്പെട്ട പൊതുപരിപാടികളും മാറ്റിവയ്ക്കും. ആഘോഷപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് കിട്ടുന്നതുവരെ ഇത്തരം നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങളിലൂടെ ബോധവത്ക്കരണം നല്‍കണമെന്ന് ആന്‍റോ ആന്‍റണി എംപി പറഞ്ഞു. ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തരുതെന്നും ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്നും മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. റാന്നിയില്‍ കൂടുതല്‍ സ്‌ക്വാഡുകളെ നിയോഗിക്കണമെന്നും ആശുപത്രികളില്‍ കൂടുതല്‍ മാസ്‌കുകള്‍ ലഭ്യമാക്കണമെന്നും ബിഎസ്എന്‍എല്ലിന്‍റെ കൊവിഡ് 19 ബോധവത്കരണവുമായി ബന്ധപ്പെട്ട കോളര്‍ടോണ്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളം ആക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു.

കൊവിഡ് 19 രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിലെ ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആശുപത്രികളില്‍ സന്നദ്ധ സംഘടനകള്‍ നടത്തി വരുന്ന സൗജന്യ ഭക്ഷണ വിതരണം നിര്‍ത്തേണ്ടതില്ലെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ വികസന സെമിനാര്‍ മാറ്റി വെയ്ക്കുന്നത് സംബന്ധിച്ച് പുതുക്കിയ തീയതി നീട്ടി ലഭിക്കുന്നതിന് ആവശ്യമായ നടപടി ജില്ലാ കലക്‌ടർ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.