ETV Bharat / state

പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ പ്രദേശവാസികൾക്ക് ദുരിതമാകുന്നു - പമ്പ നദി

അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാത്തത് നദിയുടെ ആഴം കുറക്കുകയും വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

pamba river sand removal  sand mining  പമ്പ നദി  പമ്പ നദി മണല്‍
പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ പ്രദേശവാസികൾക്ക് ദുരിതമാകുന്നു
author img

By

Published : Aug 21, 2020, 10:25 PM IST

പത്തനംതിട്ട: പെരുന്തേനരുവി ഡാമിന് സമീപം പമ്പാനദിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാത്തത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ഇടത്തിക്കാവ് പ്രദേശത്തെ ജനങ്ങളെയാണ് ഇത് ഏറെയും ബാധിക്കുന്നത്.

പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ പ്രദേശവാസികൾക്ക് ദുരിതമാകുന്നു

മണല്‍തിട്ടയില്‍ തട്ടി വെള്ളം നദിയുടെ ഒരു ഭാഗം മാത്രം ചേർന്നാണ് ഇപ്പോൾ ഒഴുകുന്നത്. ഇത് മൂലം സമീപത്തെ പുരയിടങ്ങളിലേക്ക് വെള്ളം കയറുകയും കൃഷികൾ നശിക്കുകയുമാണ്. മുപ്പതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മണല്‍ അടിഞ്ഞുകൂടിയതോടെ നദിയുടെ ആഴം കുറഞ്ഞിട്ടുണ്ട്. ഇത് വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ തവണ നദിയിലെ ജലനിരപ്പ് ഉയർന്നപ്പോൾ തീരത്തെ വീടുകൾ വെള്ളത്തിനടിയിലായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.