പത്തനംതിട്ട: ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി മാവേലിക്കര തട്ടാരമ്പലം കളിയ്ക്കല്‍ മഠം എന്‍ പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു.
പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും സുഭദ്ര അന്തര്‍ജനത്തിന്‍റെയും മകനാണ്. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രങ്ങളിലെയും മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
ശബരിമല മേല്‍ശാന്തി ആയി തിരഞ്ഞെടുക്കപ്പെട്ട മാവേലിക്കര തട്ടാരമ്പലം കളിയ്ക്കല്‍ മഠം എന്‍ പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് കല്ലായി ഋഷി നിവാസില്‍ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് കല്ലായി ഋഷി നിവാസില്‍ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ തെരഞ്ഞെടുത്തു. സന്നിധാനത്ത് രാവിലെ നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം മനോജ്, ഹൈക്കോടതി നിരീക്ഷകന്‍ എന്‍ ഭാസ്‌കരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ രണ്ട് കുട്ടികളാണ് നറുക്ക് എടുത്തത്.
ALSO READ: പത്തനംതിട്ടയുടെ മലയോര മേഖലകളിലേക്ക് യാത്രാനിയന്ത്രണം