പത്തനംതിട്ട: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സ്വീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി 'മിട്ടു' യാത്ര തുടങ്ങി. സ്വീപിൻ്റെ ഭാഗ്യചിഹ്നമാണ് മിട്ടു എന്ന മലമുഴക്കി വേഴാമ്പല്‍. വോട്ടവകാശം കൃത്യമായി വിനിയോഗിക്കു, അത് പാഴാക്കരുതെന്ന സന്ദേശമാണ് സ്വീപ് നല്‍കുന്നത്.
ആറന്മുള മണ്ഡലത്തില്‍ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്‌ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡി നിര്‍വഹിച്ചു. കുമ്പഴ, പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷന്‍, ഇലന്തൂര്‍, കോഴഞ്ചേരി, ഇലവുംതിട്ട എന്നിവിടങ്ങളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റൻ്റ് കലക്‌ടര്‍ വി. ചെല്‍സാസിനി, ആറന്മുള മണ്ഡലം സ്വീപ് നോഡല്‍ ഓഫിസര്‍ ബാബുലാല്‍, സ്വീപ് വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.