ETV Bharat / state

Minor Girl Was Kidnapped And Raped പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 20കാരൻ അറസ്റ്റിൽ - Minor Girl Was Kidnapped And Raped

Man Arrested For Raping Minor Girl Pandalam പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയ 20 കാരൻ അറസ്‌റ്റിൽ

Pocso  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു  പന്തളം പീഡനം  പോക്‌സോ  പീഡനക്കേസിൽ 20കാരൻ അറസ്‌റ്റിൽ  Man Arrested For Raping Minor Girl  Minor Girl Was Kidnapped And Raped  Panthalam Rape Case
Minor Girl Was Kidnapped And Raped
author img

By ETV Bharat Kerala Team

Published : Sep 16, 2023, 10:50 PM IST

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ( Minor Girl Was Kidnapped And Raped) കേസിൽ 20 കാരൻ അറസ്റ്റിൽ. പന്തളം തെക്കേക്കര സ്വദേശി അഭിജിത് കെ എസ് (20) ആണ് കൊടുമൺ പൊലീസിന്‍റെ പിടിയിലായത് ( Pandalam Rape Case). 2021 സെപ്‌റ്റംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

തട്ടിക്കൊണ്ടുപോയി പല തവണയായി പീഡിപ്പിച്ചു : പെൺകുട്ടിയെ പല തവണയായി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ആദ്യം കൊടുമൺ വൈകുണ്‌ഠപുരം ക്ഷേത്രത്തിന് സമീപത്തു നിന്നും പെൺകുട്ടിയെ സ്‌കൂട്ടറിൽ തട്ടിക്കൊണ്ടുപോവുകയും ശേഷം പ്രതിയുടെ തുമ്പമണ്ണിലെ വാടകവീട്ടിലെത്തിച്ച് അവിടെവച്ചും മറ്റൊരു ദിവസം പെൺകുട്ടിയുടെ വീട്ടിൽ വച്ചും ബലാത്സംഗം ചെയ്‌തു. പിന്നീട് പ്രതിയുടെ ചന്ദ്രവേലിപ്പടിയിലെ വീട്ടിലെത്തിച്ചും കഴിഞ്ഞവർഷം നവംബർ 16 ന് കാറിൽ കയറ്റിക്കൊണ്ടുപോയി ഇയാളുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

വീഡിയോ കാണിച്ച് ഭീഷണി : കൂടാതെ ഇരുവരുടെയും വീഡിയോ കയ്യിലുണ്ട് എന്ന സന്ദേശം ഈമാസം 13 ന് രാത്രി പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് ( Instagram) അയച്ചുകൊടുത്തശേഷം ഭീഷണിപ്പെടുത്തുകയും (Blackmailing) ചെയ്‌തെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത കൊടുമൺ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെപ്‌റ്റംബർ 14 ന് രാത്രി എട്ട് മണിയോടെ കൊടുമൺ പൊലീസ് ഇൻസ്‌പെക്‌ടർ വി എസ് പ്രവീണിന്‍റെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.

പ്രതിയെ റിമാൻഡ് ചെയ്‌തു : പ്രതിയെ മൊബൈൽ ഫോണിൽ പെൺകുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്‌തു. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അടൂർ പൊലീസ് ഇൻസ്‌പെക്‌ടർ ശ്രീകുമാറിനായിരുന്നു അന്വേഷണചുമതല. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

അടൂർ ഡി വൈ എസ് പി ആർ ജയരാജിന്‍റെ നിർദേശാനുസരണം കൊടുമൺ എസ് എച്ച് ഒ പ്രവീൺ, അടൂർ എസ് എച്ച് ഒ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.

Also Read : Four Year Old Girl Dead Body Found In Field: 4 വയസുകാരിയുടെ മൃതദേഹം വയലില്‍; പീഡനത്തിന് ശേഷമുള്ള കൊലപാതകമാകാമെന്ന് കുടുംബാംഗങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.