പത്തനംതിട്ട: ലോക്‌ഡൗണിൽ പ്രതിസന്ധിയിലായി ക്ഷീരകർഷകർ. കന്നുകാലികൾക്ക് ആവശ്യമായ വൈക്കോൽ, പിണ്ണാക്ക് എന്നിവ കിട്ടാത്തതാണ് കർഷകരെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. വേനൽ കടുത്തതോടെ ഗ്രാമപ്രദേശങ്ങളിൽ തീറ്റപ്പുല്ല് ഉണങ്ങി കരിഞ്ഞ നിലയിലാണ്. കഴിഞ്ഞ രണ്ട് മാസമായി ക്ഷീരകർഷകർ ഏറെ ആശ്രയിച്ചിരുന്നത് വൈക്കോലിനെ ആയിരുന്നു.
തെങ്കാശി -ചെങ്കോട്ട- രാജപാളയം പ്രദേശങ്ങളിൽ നിന്നുമാണ് വൈക്കോൽ എത്തിച്ചിരുന്നത്. തൊഴിലാളികൾ ജോലിക്ക് എത്താതായതോടെ വൈക്കോൽ തിരി നിർമ്മാണവും മുടങ്ങി. മിൽമയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട ക്ഷീരസംഘങ്ങൾ വഴി കന്നുകാലികൾക്ക് ആവശ്യമായ ഉൽപന്നങ്ങൾ എത്തിച്ചു നൽകാൻ നടപടി എടുക്കണമെന്നാണ് കർശകരുടെ ആവശ്യം.