പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി നടന്ന മധ്യവയസ്‌കനെ പൊലീസെത്തി ക്വാറന്‍റൈനിലാക്കി. പെരിങ്ങര പതിനൊന്നാം വാർഡിൽ കോസ്മോസ് ജംഗ്ഷന് സമീപം താമസിക്കുന്ന മധ്യവയസ്‌കനാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടന്നത്. ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലിരിക്കാനുള്ള ആരോഗ്യവകുപ്പിന്‍റെ നിർദേശം ലംഘിച്ചായിരുന്നു ഇയാൾ ശനിയാഴ്‌ച രാവിലെ മുതൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടന്നത്. തുടർന്ന്, പരിഭ്രാന്തിയിലായ നാട്ടുകാർ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. പിന്നീട്, പൊലീസെത്തിയാണ് മധ്യവയസ്‌കനെ ഗാർഹിക നീരീക്ഷണത്തിലേക്ക് മാറ്റിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വാറന്‍റൈനിലാക്കിയ ഇയാളുടെ സ്രവം നാളെയാണ് പരിശോധിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്തിറങ്ങി: പൊലീസെത്തി നിരീക്ഷണത്തിലാക്കി - middle aged man violated covid protocol
ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലിരിക്കാനുള്ള ആരോഗ്യവകുപ്പിന്‍റെ നിർദേശം ലംഘിച്ചായിരുന്നു പെരിങ്ങര സ്വദേശി ശനിയാഴ്‌ച രാവിലെ മുതൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടന്നത്.