പത്തനംതിട്ട: മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ ഗംഭീര തുടക്കം. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡിസ്‌റ്റായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
'സ്വപ്‌നങ്ങള്‍ സഫലമാകട്ട': ഓരോ കാലത്തും ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചു വിശ്വസിക്കണമെന്നും അതിനായി പരിശ്രമിച്ചാല്‍ വിജയം ലഭിക്കുമെന്നും നവ്യ നായര്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു. കലാലയ ജീവിതത്തിലെ എല്ലാ സ്വപ്‌നങ്ങളും വിദ്യാര്‍ഥികള്‍ക്ക് സഫലമാക്കാന്‍ സാധിക്കട്ടെയെന്ന് ഉണ്ണി മുകുന്ദന്‍ ആശംസിച്ചു. യുവത്വം ആഘോഷത്തിന്‍റേതാണെന്നും ഇക്കാലം ഏറ്റവും ആഘോഷമാക്കണമെന്നും സ്റ്റീഫന്‍ ദേവസി പ്രസംഗത്തിനിടെ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.
'മുന്നോട്ടു വരവിന്‍റെ പ്രഖ്യാപനം': അടിസ്ഥാനപരമായി മനുഷ്യന്‍റെ വികാരങ്ങളുടെ പ്രതിഫലനവും പ്രകടനവുമാണ് കല. ഒരു കലാകാരനും കലാകാരിക്കും പ്രത്യേകമായി ഒരു മതമില്ലെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രണ്ടു വര്‍ഷം പിന്നോട്ട് പോയതിലെ മുന്നോട്ടു വരവിന്‍റെ പ്രഖ്യാപനം കൂടിയാണ് ജില്ലയില്‍ നടക്കുന്ന കലോത്സവമെന്നും മന്ത്രി പറഞ്ഞു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒത്തുചേരാനുള്ള അവസരമാണ് കലോത്സവത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഏഴ് വേദികളിലായി 61 ഇനങ്ങളിലായി അഞ്ച് നാള്‍ നീണ്ടുനില്‍ക്കുന്നതാണ് മത്സരം. നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നു തുടങ്ങിയ വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തിരി തെളിഞ്ഞത്.
ഘോഷയാത്ര സമാപിച്ചത് സ്റ്റേഡിയത്തില്‍: തൃശൂരിന്‍റെ പുലിക്കളിയും മലബാറിലെ തെയ്യവും അണിനിരന്ന ഘോഷയാത്രയ്ക്ക് മോടി കൂട്ടി മയൂരനൃത്തം, നിലക്കാവടി, അര്‍ജുനനൃത്തം, പടയണിക്കോലങ്ങള്‍, പമ്പമേളം, പഞ്ചവാദ്യം എന്നിവയും ഉണ്ടായിരുന്നു. റോളര്‍ കോസ്റ്റ്, എന്‍.സി.സി കേഡറ്റുകള്‍, പരേഡ് ബാന്‍ഡ് സെറ്റ് തുടങ്ങിയവ ഘോഷയാത്രയെ പൊലിപ്പിച്ചു.
പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അംഗവും സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാനുമായ അഡ്വ. റോഷന്‍ റോയ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
ALSO READ| സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം: ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ 51 ഗ്രാമീണ റോഡുകൾ, ചെലവ് 225 കോടി