ETV Bharat / state

മാത്യു ടി തോമസ് എംഎൽഎ നാലാം വട്ടവും കോവിഡ് നിരീക്ഷണത്തിൽ - ldf

ഔദ്യോഗിക വാഹനത്തിന്‍റെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എംഎൽഎ ഇന്ന് ഗാർഹിക നിരീക്ഷണത്തിൽ പ്രവേശിച്ചത്

മാത്യു ടി തോമസ് എം എൽ എ  കോവിഡ് നിരീക്ഷണം  mathew t thomas  politicians under quarantine  ldf  covid19
മാത്യു ടി തോമസ് എംഎൽഎ നാലാം വട്ടവും കോവിഡ് നിരീക്ഷണത്തിൽ
author img

By

Published : Oct 8, 2020, 10:44 PM IST

പത്തനംതിട്ട: മാത്യു ടി തോമസ് എംഎൽഎ നാലാം വട്ടവും കോവിഡ് നിരീക്ഷണത്തില്‍. ഔദ്യോഗിക വാഹനത്തിന്‍റെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എംഎൽഎ ഇന്ന് ഗാർഹിക നിരീക്ഷണത്തിൽ പ്രവേശിച്ചത്. മകളും കുടുംബവും ബംഗളൂരുവിൽ നിന്നും എത്തിയതിനെ തുടർന്നാണ് രണ്ട് മാസം മുമ്പ് മാത്യു ടി തോമസ് ആദ്യമായി കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. നിരണത്ത് നടന്ന സി പി ഐ നേതാവിന്‍റെ ഗൃഹ പ്രവേശന ചടങ്ങിൽ പങ്കെടുത്ത കുന്നന്താനം സ്വദേശിനിക്ക് കോവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് എംഎൽഎ വീണ്ടും നീരീക്ഷണത്തിൽ പോയി. ജനതാദൾ നേതാവ് എച്ച് ഡി ദേവഗൗഡയെ സന്ദർശിക്കുന്നതിനായി ബംഗളൂരുവിലേക്ക് പോകുന്നതിന് മുന്നോടിയായായി കോവിഡ് പരിശോധയ്ക്ക് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിയ ദിവസം ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എം എൽ എ മൂന്നാമതും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു. കോവിഡ് നിരീക്ഷണത്തിലായ സാഹചര്യത്തിൽ വരുന്ന ഏഴ് ദിവസത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദ് ചെയ്‌തതായി എം എൽ എ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.