പത്തനംതിട്ട: ലോക്ക് ഡൗൺ ഇളവുകളുടെ പ്രായോഗിക വൈഷമ്യം കണക്കിലെടുത്ത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ പള്ളികൾ തിരക്കിട്ടു തുറന്ന് പ്രവർത്തിക്കേണ്ടതില്ലെന്ന് മാർത്തോമാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത അറിയിച്ചു. 65 വയസ്സിനുമേലും 10 വയസ്സിൽ താഴെയുള്ളവരും ഉൾക്കൊള്ളുന്നതാണ് സഭയുടെ പൊതു ആരാധന രീതി. അവരെ മാറ്റി നിർത്തിക്കൊണ്ടുള്ള ആരാധന അഭിലഷണീയമല്ല. നിലവിലെ രീതിയിൽ ഓൺലൈൻ ആരാധന വെള്ളിയാഴ്ചകളിൽ ഭദ്രാസന അരമന ചാപ്പലുകളിൽ നിന്നും ഞായറാഴ്ചകളിൽ തിരുവല്ല പൂലാത്തീൻ ചാപ്പലിൽ നിന്നും സംപ്രേഷണം ചെയ്യും. ശവസംസ്‌ക്കാരം, വിവാഹം, മാമോദിസാ ശുശ്രൂഷകൾ നിലവിലെ രീതിയിൽ പരിമിതികളോടുകൂടി നടത്താം. ഇടവകകളുടെ സംഭാവനകൾ ഓൺലൈനായി ഇടവക ട്രസ്റ്റുകളിൽ ഏൽപിക്കുന്നത് അനുദിന ചെലവുകൾ നിർവഹിക്കുന്നതിന് സഹായമാകുമെന്നും സഭാധ്യക്ഷൻ പറഞ്ഞു. ഇടവകകളുടെയും സഭയുടെ ഓഫീസുകളുടെയും ദൈനംദിന ചെലവുകൾക്ക് വിശ്വാസ സമൂഹത്തിന്‍റെ സഹകരണം ഉണ്ടാകണമെന്നും സർക്കാരിന്‍റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കൊവിഡ് ബാധിച്ചു മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സഭാധ്യക്ഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മാർത്തോമാ പള്ളികൾ നാളെ തുറക്കില്ല - Joseph marthoma methrapoleetha
ലോക്ക് ഡൗൺ ഇളവുകളുടെ പ്രായോഗിക വൈഷമ്യം കണക്കിലെടുത്ത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികൾ തിരക്കിട്ടു തുറന്ന് പ്രവർത്തിക്കേണ്ടതില്ലെന്ന് മാർത്തോമാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത അറിയിച്ചു.
![മാർത്തോമാ പള്ളികൾ നാളെ തുറക്കില്ല marthoma church opening pathanamthitta marthomma methrapolitha Joseph marthoma methrapoleetha പത്തനംതിട്ട:](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7530868-812-7530868-1591619434997.jpg?imwidth=3840)