പത്തനംതിട്ട: ആശുപത്രിയില്‍ മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കൾ. അടൂര്‍ പള്ളിക്കല്‍ സുജിത്ത് നിവാസില്‍ സുരാജി(28)നെയാണ് മാര്‍ച്ച് ആറിന് രാത്രി മുതല്‍ കാണാതായത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരന് കൂട്ടിയിരിക്കാൻ പോയ ഇയാൾ ആശുപത്രയില്‍ മദ്യപിച്ച് ബഹളം വെച്ചു. തുടര്‍ന്ന് ഇയാളെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരാജിനെ പിറ്റേന്ന് തന്നെ ബസ് കയറ്റി വിട്ടുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇയാളെ അതിന് ശേഷം ആരും കണ്ടിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. വൈകുന്നേരം വരെ സുരാജ് വീട്ടിലെത്താതെ വന്നപ്പോള്‍ അന്ന് വൈകിട്ട് തന്നെ ബന്ധുക്കള്‍ അടൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കേസ് തിരുവല്ല പൊലീസിലേക്ക് കൈമാറി. അതേസമയം എഫ്‌ഐആറില്‍ സുരാജിനെ പുഷ്പഗിരി മെഡിക്കല്‍ കോളജ് പരിസരത്ത് നിന്ന് കാണാതായി എന്നാണ് പറയുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കൾ - പൊലീസ് കസ്റ്റഡി
ചികിത്സയില്‍ കഴിയുന്ന സഹോദരന് കൂട്ടിയിരിക്കാൻ പോയ സുരാജ് ആശുപത്രിയില്‍ മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്