പത്തനംതിട്ട: ടികെ റോഡിൽ മണിമലയാറിന് കുറുകെയുള്ള വള്ളംകുളം പാലത്തിൽ നിന്നും ഗൃഹനാഥൻ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയെന്ന് സംശയം. തിരുവല്ല പുറമറ്റം മുണ്ടമല പുല്ലേലിൽ വീട്ടിൽ രാജു ( 58 ) ആണ് പുഴയിലേക്ക് ചാടിയത്.
അഗ്നിശമന സേന തെരച്ചിൽ ആരംഭിച്ചു. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ വ്യാഴാഴ്ച കോയിപ്രം പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘം പാലത്തിന് മധ്യത്തിൽ ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെത്തി. ബൈക്കിന്‍റെ പെട്രോൾ ടാങ്കിലെ ബാഗിൽ നിന്നും ഇയാളുടെ മൊബൈൽ ഫോണും ലഭിച്ചിട്ടുണ്ട്.