പത്തനംതിട്ട: തിരുവല്ല ജല അതോറിറ്റി ഓഫിസിലെ ജീവനക്കാരിയെ കടന്നു പിടിച്ച സംഭവത്തില്‍ ഇതേ ഓഫിസിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പാറശാല പരശുവയ്ക്കല്‍ സ്വദേശി ആര്‍.പി ബിജു (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ച തിരുവല്ല ജല അതോറിറ്റി ഓഫിസില്‍ വച്ചായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് ജീവനക്കാരി മേലുദ്യോഗസ്ഥര്‍ക്ക് പരാതി നൽകുകയും മേലുദ്യോഗസ്ഥർ പരാതി പൊലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിജു അറസ്റ്റിലാകുന്നത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
Also read: വിവാഹ ദിനത്തില്‍ വധു ആത്മഹത്യ ചെയ്തു; പൊലീസ് അന്വേഷണം ആരംഭിച്ചു